പൊന്‍ രാധാകൃഷ്ണന്‍ നിലവാരമില്ലാത്ത കേന്ദ്രമന്ത്രി : ഇ.പി. ജയരാജന്‍
ശബരിമല വിഷയത്തില്‍ പൊന്‍ രാധാകൃഷ്ണന് കേന്ദ്ര മന്ത്രിയുടെ നിലവാരം ഇല്ലന്ന് മന്ത്രി ഇപി ജയരാജന്‍. അദ്ദേഹം ശബരിമലയില്‍ കാണിച്ചത് തരംതാണ പരിപാടിയാണ്. കലാപം നടത്താന്‍ ഒരു കേന്ദ്രമന്ത്രിയും ശബരിമലയിലേക്ക് വരേണ്ടെന്നും ഇപി ജയരാജന്‍ പറഞ്ഞു. ഭീകര പ്രവര്‍ത്തനമാണ് ആര്‍എസ്എസ് നടത്തുന്നത്. ഡിജിപിയുടെ ഒഡീഷയിലെ വീട്ടുകാരെ ഭയപ്പെടുത്തുന്നു. ഒരു രാഷ്ട്രീയക്കാരന്റെ യോഗ്യതയില്ലെന്ന് അദ്ദേഹം തെളിയിച്ചതായും ജയരാജന്‍ പറഞ്ഞു.
ആര് വരുന്നതിലും വിരോധമില്ല, ഏത് മന്ത്രിക്കും വരാം. കലാപമുണ്ടാക്കാന്‍ ശ്രമിക്കരുതെന്നാണ് പറയാനുള്ളത്. കേരളം ദൈവത്തിന്റെ നാടാണ്. കേന്ദ്രമന്ത്രിയുടെ നിലവാരം പൊന്‍ രാധാ കൃഷ്ണന്‍ പുലര്‍ത്തിയില്ല. ‘വളരെ ചീപ്പ് ആയിപ്പോയി’ ഒരു രാഷ്ട്രീയക്കാരന്റെ ഒരു യോഗ്യതയുമില്ലെന്ന് കേരളത്തില്‍ വന്ന് അദ്ദേഹം കാണിച്ചു.
ഇതാണ് ഒരു മന്ത്രിയുടെ നിലയെങ്കില്‍ മറ്റുള്ളവരുടെ കാര്യം എങ്ങനെയായിരിക്കുമെന്നും അദ്ദേഹം പരിഹസിച്ചു. പണ്ട് ഒരു കുട്ടി സ്‌കൂളില്‍, നിന്ന് മൂത്രമൊഴിച്ചതിന് പരാതി പറയാന്‍ വീട്ടില്‍ ചെല്ലുമ്പോള്‍ അച്ഛന്‍ നടന്ന് മൂത്രമൊഴിക്കുകയായിന്നു’ എന്ന അവസ്ഥയാണെന്നായിരുന്നു ജയരാജന്റെ പരിഹാസം.
കഴിഞ്ഞദിവസമാണ് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും സംസ്ഥാന ബി.ജെ.പി. നേതാക്കളും ശബരിമലയില്‍ സന്ദര്‍ശനം നടത്തിയത്. ശബരിമലയിലെത്തിയ കേന്ദ്രമന്ത്രിയും സംഘവും പോലീസ് നിയന്ത്രണത്തെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ബസിലാണ് പമ്പയിലെത്തി മല ചവിട്ടിയത്. മന്ത്രിയുടെ കാറിന് പമ്പയിലേക്ക് പോകാന്‍ അനുമതി ലഭിച്ചെങ്കിലും കൂടെയുള്ളവരുടെ വാഹനങ്ങളും കടത്തിവിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പോലീസ് അനുവാദം നല്‍കിയില്ല തുടര്‍ന്ന് നാടകീയ രംഗങ്ങളാണ് അവിടെ നടന്നത്.