ഇന്ത്യന്‍ അംബാസിഡറെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കി: സംഘടനകളുടെ രജിസ്‌ട്രേഷന്‍ ഒഴിവാക്കല്‍ വിദേശകാര്യ മന്ത്രാലയം ഫിറയുമായി ചര്‍ച്ച ആരംഭിച്ചു
കുവൈറ്റിലെ ഇന്ത്യന്‍ സമൂഹത്തെ കേള്‍ക്കാന്‍ തയ്യാറില്ലാത്ത അംബാസിഡര്‍ക്കെതിരെ നടപടിയെടുക്കാന്‍ വിദേശകാര്യ വകുപ്പും കേന്ദ്ര സര്‍ക്കാരും തയ്യാറാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ രെജിസ്‌ട്രേഡ് അസോസിയേഷന്‍ -FIRA KUWAIT എന്ന് പൊതുവേദിയുടെ നേത്യത്വത്തില്‍ ഡല്‍ഹിയിലെ വിദേശകാര്യ വകുപ്പുമന്ത്രി ശ്രീമതി സുഷമ സ്വരാജിന്റെ ഓഫീസില്‍ വിവിധ സംഘടനകള്‍ ചേര്‍ന്ന് ഫിറ കണ്‍വീനറും കേരള സഭാംഗവുമായ ബാബു ഫ്രാന്‍സിസ് പരാതി സമര്‍പ്പിച്ചു.
അതോടൊപ്പം ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത സംഘടനകളെ കാരണമി ല്ലാതെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ ഡല്‍ഹിയില്‍ വിദേശകാര്യ മന്ത്രിക്ക് നേരിട്ട് സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ വിദേശ കാര്യ മന്ത്രാലയം ചുമതലപ്പെടുത്തിയ ജോയിന്റ് ഡയറക്ടര്‍ ഡോ: മനോജ് കുമാര്‍ മോഹപത്ര ഫിറ കണ്‍വീനര്‍ ബാബു ഫ്രാന്‍സിസുമായി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തി.
ഈ വിഷയവുമായി ബന്ധപ്പെട്ട്, കുവൈറ്റ് ഇന്ത്യന്‍ എംബസി അധികൃതര്‍ക്കെതിരെ വിശദമായ അന്വേഷണം ആവശ്യപ്പെടുകയും അത് ഉടന്‍ ആരംഭിക്കുമെന്നും ആവശ്യമായ നടപടികള്‍ അടിയന്തിരമായി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട്. തുടര്‍ നടപടികള്‍ക്കായി കാത്തിരിക്കുന്നു.