ആഗോള ടാലന്റ് ഫെസ്റ്റ് നവംബര്‍ 30ന്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കൊല്‍ക്കത്ത: യൂണിവേഴ്‌സല്‍ റിക്കാര്‍ഡ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വ്യത്യസ്ത രംഗങ്ങളില്‍ കഴിവ് തെളിയിച്ച് ഗിന്നസ് റിക്കാര്‍ഡ് ഉള്‍പെടെ വിവിധ ബുക്കില്‍ ഇടം പിടിച്ചവരുടെ ആഗോള സംഗമം കല്‍ക്കത്തയില്‍ വച്ച് നടത്തുന്നു. രാജ്യത്തിനകത്തും പുറത്തു നിന്നുമായി എത്തുന്ന നൂറിലധികം പ്രതിഭകളുടെ വിവിധ പ്രകടനങ്ങള്‍ സംഗമത്തില്‍ ഉണ്ടായിരിക്കും.

നവംബര്‍ 30ന് 2 മണി മുതല്‍ പുരസ്‌കാര സമര്‍പ്പണവും യു ആര്‍ എഫ് ലോക റിക്കാര്‍ഡ് ബുക്ക് പ്രകാശനവും നടക്കും. 4 മണി മുതല്‍ റിക്കാര്‍ഡ് ജേതാക്കളുടെ വിവിധ പ്രകടനങ്ങള്‍ ഉണ്ടായിരിക്കും. ഇതിനോടനുബന്ധിച്ച ഗിന്നസ് ജേതാക്കളായ സത്താര്‍ അദൂരിന്റെ കുട്ടി ബുക്കുകളുടെ പ്രദര്‍ശനം, ഗിന്നസ് വിജിതയുടെ പാവകളുടെ ശേഖരം, ഗിന്നസ് സുനില്‍ ജോസഫിന്റെ ഫോണ്‍ കാര്‍ഡ് ശേഖരം, ഗിന്നസ് ഡേവിഡ് പയ്യന്നൂരിന്റ വിദ്യാഭ്യാസ ബ്രോഷറുകള്‍, റിക്കാര്‍ഡു ജേതാക്കളായ അഷറഫ് തറയില്‍ കുപ്പിക്കുള്ളിലെ ചിത്രരചനാ, ശരണ്യ ചങ്കരം കുമരത്തിന്റെ ചിത്രപ്രദര്‍ശനം, വിന്‍സന്റ് പല്ലിശേരിയുടെ അനാമോര്‍ഫിക്ക് ആര്‍ട്ട്, നന്ദു മുരളിധരന്റെ നാണയ പ്രദര്‍ശനവും എന്നിവ ഉണ്ടായിരിക്കും.

ഗിന്നസ് ജേതാവായ ജോബ് പെറ്റാസിന്റെ റിവേഴ്‌സ് സെപല്ലിംഗ്,36 മണിക്കൂര്‍ വയലിന്‍ വായിച്ച് ഗിന്നസിന്‍ കയറിയ വിശ്വനാദന്‍ എം എസിന്റ വയലിന്‍ ഫ്യുഷന്‍, ഓര്‍മ്മശക്തിയിലൂടെ ഗിന്നസ് നേടി പ്രജിഷ് കണ്ണന്റെ പ്രകടനം, മാന്ത്രികരായ ടിജോ വര്‍ഗ്ഗീസ്, ദുഗാബോ-കുവൈറ്റ്, കളരി ഗുരുക്കള്‍ സജനി ഭാസ്‌കരന്‍, പതിനായിരത്തിലധികം ചോദ്യോത്തരങ്ങള്‍ മനപാംoമാക്കിയ ജയ്ക്കര്‍, ജഗ്ജിംഗ് വിസ്മയം പ്രദീപ് തമിഴ്‌നാട് കരുത്തിന്റ പര്യായം വിക്കി ഹിവാലെ രാജസ്ഥാന്‍, നൂര്‍ ആലോം സര്‍ക്കാര്‍ ആസ്സാം, ക്രാന്തി തെലുങ്കാന എന്നിവരുടെ ത്രസിപ്പിക്കുന്ന പ്രകടനങ്ങള്‍ ഉണ്ടാകും. റിക്കാര്‍ഡ് ജേതാവും അഭിനേത്രിയുമായ നിഹാരിക മോഹനു (ചാലക്കുടിക്കാരന്‍ ചങ്ങാതി) ഐക്കണ്‍ അവാര്‍ഡു നല്‍കും.

എറ്റവും വലിയ കഥകളി മുഖം നിര്‍മ്മിച്ച ഹൈറേഞ്ച് പ്ലാസ, 90 വര്‍ഷമായി വള്ളംകളിയുമായി ബന്ധപെട്ട് 4 തലമുറകളിലൂടെ സമഗ്ര സംഭാവന നല്‍കുന്ന എടത്വാ (ആലപ്പുഴ) മാലിയില്‍ പുളിക്കതറ തറവാടിനുള്ള ലോക റെക്കാര്‍ഡിന്റെ പ്രഖ്യാപനം യു.ആര്‍.എഫ് അന്താരാഷ്ട്ര ജൂറി ചെയര്‍മാന്‍ ഗിന്നസ് സുനില്‍ ജോസഫ് നിര്‍വഹിക്കും. തുടര്‍ന്ന് ഗിന്നസ് & യു.ആര്‍.എഫ് റെക്കോര്‍ഡ് ഹോള്‍ഡേഴ്‌സ് അസോസിയേഷന്റെ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള ഭാരവാഹികളെയും തെരെഞ്ഞെടുക്കും. മദന്‍ മിത്രാ, ഗൗതം ഹാല്‍ഡര്‍, ഡോ.സൗദീപ് ചാറ്റര്‍ജി, ഡോ. ജോണ്‍സണ്‍ ഇടിക്കുള എന്നിവര്‍ നേതൃത്വം നല്‍കും.