നേഴ്സുമാര്‍ക്ക് പുതിയ ഉത്തരവ്: പരിശീലന കാലാവധി ഒരു വര്‍ഷത്തില്‍ കൂടരുത്

തിരുവനന്തപുരം: നഴ്സിങ് പഠനം പൂര്‍ത്തിയാക്കിയവര്‍ക്കു ഉടനെ നല്‍കുന്ന പരിശീലന കാലയളവ് ഒരുവര്‍ഷത്തില്‍ അധികമാകരുതെന്നു സര്‍ക്കാര്‍ ഉത്തരവിറക്കി. സ്വകാര്യ ആശുപത്രികള്‍ ഇക്കാലയളവില്‍ ജിഎന്‍എം നഴ്സിന് 9,000 രൂപയും ബിഎസ്സി നഴ്സിന് 10,000 രൂപയും പ്രതിമാസ സ്‌റ്റൈപ്പന്‍ഡ് നല്‍കണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശം.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വിശദ പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തൊഴില്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ ഒരു കമ്മിറ്റിക്കു രൂപം നല്‍കിയിരുന്നു. കമ്മിറ്റിയുടെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണു പരിശീലന മാര്‍ഗരേഖ നിശ്ചയിച്ചുള്ള ഉത്തരവ്. തൊഴില്‍ വൈദഗ്ധ്യം ഉറപ്പാക്കുന്ന പരിശീലനത്തിനു കൃത്യമായ നിര്‍ദ്ദേശങ്ങളും തൊഴില്‍ വകുപ്പ് പുറത്തിറക്കിയ ഉത്തരവിലുണ്ട്.

ഉത്തരവിലെ നിര്‍ദേശങ്ങള്‍: