റിലീസിന് പിന്നാലെ 2.0യും ഇന്റര്‍നെറ്റില്‍; പിന്നില്‍ തമില്‍ റോക്കേര്‍സ്
ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ കാശ് മുടക്കിയ രജനീകാന്ത്- ശങ്കര്‍-അക്ഷയ് കുമാര്‍ കൂട്ടുക്കെട്ടിലൊരുങ്ങിയ ബ്രഹ്മാണ്ഡ ചിത്രം 2.0 റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കം തമിഴ് റോക്കേഴ്‌സ് ചോര്‍ത്തി. ഇതോടെ സിനിമാ വ്യവസായത്തിന് ഭീഷണിയാവുന്ന പൈറേറ്റ് വെബ്‌സൈറ്റിനെതിരേ നിയമനടപടികള്‍ കൈക്കൊള്ളണമെന്ന ആവശ്യവുമായി രജനി ആരാധകര്‍ രംഗത്തു വന്നു.
2000ത്തിലധികം ആളുകള്‍ ഇതിനകം ചിത്രം ഡൗണ്‍ലോഡ് ചെയ്തതായാണ് പോലീസ് സൈബര്‍സെൽ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഔദ്യോഗികമായി പരാതി ലഭിക്കാത്തതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് സൈബര്‍സെല്‍ അറിയിച്ചു.
നേരത്തെ റിലീസിന് മുന്‍പ് തന്നെ ചിത്രം ചോര്‍ത്തുമെന്ന് തമിഴ് റോക്കേഴ്‌സ് ട്വിറ്ററിലൂടെ വെല്ലുവിളി നടത്തിയിരുന്നു. ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച ചിത്രങ്ങളിലൊന്നായ 2.o ഏതാണ്ട് 600 കോടി രൂപയ്ക്കാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്.
സൂപ്പര്‍ താര ചിത്രങ്ങള്‍ റിലീസ് തിയതിയില്‍ തന്നെ വ്യാജന്‍ ഇറക്കി കുപ്രസിദ്ധി നേടിയ ഗ്രൂപ്പ് ആണ് തമില്‍ റോക്കെര്‍സ്. ഇതിന്റെ പിന്നണിയില്‍ ഉള്ള പലരും പോലീസ് പിടിയില്‍ ആയെങ്കിലും ഇപ്പോഴും സംഘം സജീവമാണ് എന്നതിനു തെളിവാണ് ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍.