വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്‌റൈന്‍ പ്രൊവിന്‍സിന്റെ കേരളപിറവി ആഘോഷങ്ങളുടെ സമാപനം
വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്‌റൈന്‍ പ്രൊവിന്‍സിന്റെ കേരളപിറവി ആഘോഷങ്ങളുടെ സമാപനം ‘ ഈ മനോഹരതീരത്ത്’ എന്ന മെഗാ മൃൂസിക്കല്‍ കോമഡി ഷോ അധാരി ഗാര്‍ഡനില്‍ വെച്ച് നടന്നു. പ്രശസ്ത പിന്നണി ഗായകന്‍ നജീം അര്‍ഷാദ്, കോമഡി ഉത്സവ് ഫെയിം ഹസീബ് പൂനൂര്‍ പ്രശസ്ത ഗായിക ദീപിക അനീഷ് എന്നിവരുടെ നേതൃത്വത്തില്‍ അരങ്ങേറിയ കലാ വിരുന്നില്‍ ജസ്ലി കലാം, ഷില്‍സ റിലീഷ്, ശ്രീരാജ് രാജശേഖരന്‍ പിള്ള, അമദൃയ് റിലീഷ്, ഗോപിക ഗണേഷ് കുമാര്‍ എന്നീ പ്രവാസി ഗായകരും ചേര്‍ന്ന് ആലപിച്ച ഗാനങ്ങള്‍ ശ്രദ്ധേയമായി , ആയിരത്തോളം ആളുകള്‍ സംബന്ധിച്ച സദസ്സിന് മുന്‍പാകെ ഈ വര്‍ഷത്തെ ഫിലാ ത്രോപ്പിക്കല്‍ അവാര്‍ഡ് റീന രാജീവും, യൂത്ത് ബിസിനസ് അവാര്‍ഡ് സിസില്‍ സോമനും , പ്രോഗ്രാം കണ്‍വീനര്‍ക്കുള്ള ഉപഹാരം വേദിയില്‍ വെച്ച് പ്രശസ്ത ബഹ്‌റൈനി സാമൂഹൃ പ്രര്‍ത്തക ഫാത്തിമ അല്‍ മന്‍സൂരിയില്‍ നിന്നും ഏറ്റു വാങ്ങി. മുഖൃ അതിഥിയും പ്രളയ സമയത്ത് കേരളതീരത്ത് ആശ്രമായി നിറഞ്ഞു നിന്ന ഫാത്തിമ അല്‍ മന്‍സൂരിക്ക് വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്‌റൈന്‍ പ്രൊവിന്‍സ് പ്രസിഡണ്ട് എഫ്.എം.ഫൈസല്‍ ഉപഹാര സമര്‍പ്പണം നടത്തി. സെക്രട്ടറി ജേൃാതിഷ് പണിക്കര്‍, ട്രഷറര്‍ ബിജുമലയില്‍, വൈസ് ചെയര്‍മാരായ പ്രദീപ് പുറവന്‍കര, ബാലചന്ദ്രന്‍ കുന്നത്ത്, വൈസ് ചെയര്‍ പേഴ്‌സണ്‍ മൃദുല ബാലചന്ദ്രന്‍, വൈസ് പ്രസിഡണ്ടുമാരായ ജഗത് കൃഷ്ണകുമാര്‍, ഷൈനി നിതൃന്‍ ,ലേഡീസ് വിങ്ങ് പ്രസിഡണ്ട് റ്റിറ്റി വില്‍സണ്‍, സെക്രട്ടറി ശൈലജ ദേവി . ഗ്‌ളോബല്‍ നേതാക്കളായ സോമന്‍ ബേബി, എ.എസ്. ജോസ്, പ്രവാസി അവാര്‍ഡ് ജേതാവ് രാജശേഖരന്‍ പിള്ള,ജെ. രാജീവന്‍, വില്‍സണ്‍ എന്നിവര്‍ ഈ വര്‍ഷം നടത്തിയ കലാ ചിത്രരചനാ മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ കൈമാറി. അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായ പി.ഉണ്ണികൃഷ്ണന്‍, സേവി മാത്തുണ്ണി, ജോഷ്വ മാതൃു, ജയശ്രീ സോമനാഥ് എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.
ലീബാ രാജേഷ്, സതി വിശ്വനാഥ്, ജസ്ലികലാം, വിജിരവി, കാത്തുപിള്ള, അനില അനസൂയ, മനീഷ, മണികുട്ടന്‍, ഷൈജു കന്‍പത്ത്, സി.കെ.രാജീവന്‍, ജേക്കബ് തേക്കും തോട് എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.