ഡബ്ല്യു.എം.എഫ് യു.കെയുടെ ദേശിയ കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചു
ലണ്ടന്‍: 93 രാജ്യങ്ങളില്‍ സാന്നിദ്ധ്യം അറിയിച്ച് ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായി വളര്‍ന്ന വേള്‍ഡ് മലയാളി ഫെഡറേഷന്റെ യു.കെയിലെ പ്രഥമ നാഷണല്‍ എകസിക്യൂട്ടീവ് കൗണ്‍സില്‍ നിലവില്‍ വന്നു. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളാണ് ഡബ്ല്യു.എം.എഫ് യു കെ ചാപ്റ്ററിന്റെ അമരത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
ഡബ്ല്യു എം എഫ് യു.കെ നാഷണല്‍ കോര്‍ഡിനേറ്റര്‍ ബിജു മാത്യുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡീക്കന്‍. ജോയിസ് പള്ളിക്കമ്യാലില്‍ പ്രസിഡന്റായും, വൈസ് പ്രസിഡന്റുമാരായി അബ്രാഹം പൊന്നുംപുരയിടവും, സുജു കെ ഡാനിയലും, സെക്രട്ടറിയായി ഡോ. ബേബി ചെറിയാനും, ജോയിന്റ് സെക്രട്ടറിമാരായി തോമസ് ജോണും, ജോജി സെബാസ്റ്റ്യനും, ട്രഷററായി ആന്റണി മാത്യുവും തിരഞ്ഞെടുക്കപ്പെട്ടു.
നാഷണല്‍ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങളായി ജോമോന്‍ മാമൂട്ടില്‍ (കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍), ബിന്നി മനോജ് (വിമന്‍സ് കോര്‍ഡിനേറ്റര്‍), സുനില്‍ കെ ബേബി (ചാരിറ്റി കോര്‍ഡിനേറ്റര്‍), ജോര്‍ജ്ജ് വടക്കേക്കുറ്റ് (മീഡിയ കോര്‍ഡിനേറ്റര്‍), ജോണ്‍ മുളയന്‍കല്‍ (പി.ആര്‍.ഒ), നോബിള്‍ മാത്യു (യൂത്ത് കോര്‍ഡിനേറ്റര്‍-പുരുഷ വിഭാഗം), റിനി തോമസ് (യൂത്ത് കോര്‍ഡിനേറ്റര്‍ -വനിതാ വിഭാഗം) എന്നിവരെയും തെരഞ്ഞെടുത്തു.
ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ വെച്ച് ഡബ്ലിയു.എം.എഫിന്റെ യു.കെ പ്രൊവിന്‍സ് കഴിഞ്ഞ മെയ് മാസത്തില്‍ ഹൈക്കമ്മീഷണര്‍ വൈ. കെ. സിന്‍ഹ നിര്‍വഹിച്ചിരുന്നു. തുടര്‍ന്ന് ഇപ്പോള്‍ നടന്ന ദേശിയ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പോടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിനിംഗ്, വിവിധ സാമൂഹ്യ-ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, കലാസാംസ്‌കാരിക പരിപാടികള്‍ എന്നിവ ഉള്‍ക്കൊള്ളിച്ച് വിപുലമായ കര്‍മ്മപദ്ധതികളാണ് യു.കെയുടേതായി പുതിയ കമ്മിറ്റി വിഭാവനം ചെയ്തിരിക്കുന്നത്.