മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച്.ഡബ്ല്യൂ ബുഷ് അന്തരിച്ചു
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച്.ഡബ്ല്യൂ ബുഷ് (94) അന്തരിച്ചു. വര്‍ഷങ്ങളായി വീല്‍ചെയറിലായിരുന്നു പാര്‍ക്കിന്‍സണ്‍ രോഗബാധിതനായ ബുഷ് ചിലവഴിച്ചിരുന്നത്. യു.എസിന്റെ 41 ാമത്തെ പ്രസിഡന്റാണ് ജോര്‍ജ് ഹെര്‍ബെര്‍ട്ട് വോക്കര്‍ ബുഷ് എന്ന ജോര്‍ജ് ബുഷ് സീനിയര്‍.
റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗം ആയ അദ്ദേഹം 1989 മുതല്‍ 1993 വരെയാണ് പ്രസിഡന്റ് പദവി വഹിച്ചത്.1981 മുതല്‍ 1989 രണ്ട് തവണ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. ഇറാഖിന്റെ കുവൈത്ത് അധിനിവേശവും സോവിയറ്റ് യൂണിയന്റെ പതനവും ബര്‍ലിന്‍ മതിലിന്റെ തകര്‍ച്ചയും അദ്ദേഹത്തിന്റെ ഭരണകാലത്താണ്. അദ്ദേഹത്തിന്റെ മകനാണ് അമേരിക്കയുടെ 44 ാമത് പ്രസിഡന്റായ ജോര്‍ജ് ഡബ്ല്യൂ ബുഷ്.
രണ്ടാം ലോക മഹായുദ്ധത്തില്‍ സേവനം അനുഷ്ടിച്ചിട്ടുള്ള ബുഷ് കോണ്‍ഗ്രസംഗം, നയതന്ത്രജ്ഞന്‍ സി.ഐ.എ ഡയറക്ടര്‍ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. 1991 ലെ ഗള്‍ഫ് യുദ്ധത്തിലെ അമേരിക്കയുടെ വിജയത്തോടെയാണ് ജോര്‍ജ് ബുഷ് സീനിയര്‍ ഒരു അമേരിക്കന്‍ ഹീറോയായി മാറുകയായിരുന്നു.
എന്നാല്‍ പിന്നീട് സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് നായക പരിവേഷം നഷ്ടമായ ബുഷ് രണ്ടാം തവണ മത്സരിച്ചെങ്കിലും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ ബില്‍ ക്ലിന്റനോട് തോറ്റ് പുറത്താവുകയായിരുന്നു.