അമലാപോളുമായി വിവാഹം പ്രതികരിച്ച് നടന്‍ വിഷ്ണു

മലയാളി ആണെങ്കിലും തമിഴ് സിനിമകളിലൂടെ പേരെടുത്ത നായികയാണ് അമലാ പോള്‍. സിനിമയില്‍ തിളങ്ങി നിന്ന സമയം തന്നെ സംവിധായകന്‍ വിജയ്യെ വിവാഹം ചെയ്യുകയും തുടര്‍ന്ന് വിജയില്‍നിന്ന് വിവാഹമോചനം നേടിയതുമെല്ലാം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ വാര്‍ത്തകളായിരുന്നു. എന്നാല്‍

രാക്ഷസന്‍ എന്ന സിനിമയിലെ നായകനായ വിഷ്ണുവും അമലാ പോളും വിവാഹിതരാകുവാന്‍ പോകുന്നു എന്നാണു പാപ്പരാസികള്‍ ഇപ്പോള്‍ പാടി നടക്കുന്നത്. രാക്ഷസന്‍ തരംഗമായതോടെ തമിഴ്‌നാട്ടില്‍ മാത്രമല്ല, തെന്നിന്ത്യയില്‍ തന്നെ ഏറെ ആരാധകരെ സ്വന്തമാക്കി കഴിഞ്ഞു നടന്‍ വിഷ്ണു വിശാല്‍.

രാക്ഷസനില്‍ തനിക്കൊപ്പം നായികയായെത്തിയ അമല പോളുമായി ചേര്‍ന്നാണ് ഇപ്പോള്‍ വിഷ്ണുവിനെ കുറിച്ച് ഗോസിപ്പ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. ഇരുവരും ഉടന്‍ വിവാഹിതരാകുമെന്നാണ് വാര്‍ത്തകള്‍.

അടുത്തിടിയാണ് വിഷ്ണു വിവാഹ മോചനം നേടിയത്. അമല പോളും സംവിധായകന്‍ എ എല്‍ ഇതിനിടെയാണ് ഇരുവരുടെയും വിവാഹ വാര്‍ത്തകള്‍ പുറത്തുവരുന്നത്. ഒടുവില്‍ ഗോസിപ്പുകളോട് പ്രതികരിച്ചിരിക്കുകയാണ് വിഷ്ണു.

ഗോസിപ്പുകള്‍ തള്ളിയ വിഷ്ണു ഇത്തരം അസംബന്ധങ്ങള്‍ ഒഴിവാക്കണമെന്നും ട്വിറ്ററിലൂടെ പ്രതികരിച്ചു. തങ്ങളും മനുഷ്യരാണ്. തങ്ങള്‍ക്കും കുടുംബമുണ്ടെന്നും വിഷ്ണു കുറിച്ചു.