പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന് പണം ആവശ്യപ്പെട്ടിട്ടില്ലെന്ന് നാവികസേന ; വെട്ടിലായി പിണറായി സര്‍ക്കാര്‍
പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് കേരളത്തിന്റെ കയ്യില്‍ നിന്നും തങ്ങള്‍ പണം ആവശ്യപ്പെട്ടിട്ടില്ലെന്ന് നാവികസേന. ഇതുമായി ബന്ധപ്പെട്ട് ഒരു ബില്ലും ആര്‍ക്കും കൊടുത്തിട്ടില്ലെന്നും നാവികസേന വൈസ് അഡ്മിറല്‍ അനില്‍ കുമാര്‍ ചാവ്‌ള വ്യക്തമാക്കി. ദുരിതാശ്വാസ പ്രവര്‍ത്തനം തങ്ങളുടെ ഉത്തരവാദിത്തമാണ് എന്നും അനില്‍ കുമാര്‍ ചാവ്‌ള കൂട്ടിച്ചേര്‍ത്തു.
ദുരിതാശ്വാസ പ്രവര്‍ത്തനമെന്നത് തങ്ങളുടെ പരിശീലനത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ദിവസങ്ങള്‍ക്ക് മുന്‍പ് പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നാവികസേനയും കേന്ദ്ര സര്‍ക്കാരും പണം ആവശ്യപ്പെട്ടുവെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു നിയമസഭയില്‍ ആരോപണം ഉന്നയിച്ചത്.
കേന്ദ്രം അനുവദിച്ച ഭക്ഷ്യധാന്യങ്ങള്‍ക്ക് പുറമേ രക്ഷാദൌത്യത്തിലേര്‍പ്പെട്ട വിമാനങ്ങള്‍ക്ക് കൂടി പണം നല്‍കേണ്ട അവസ്ഥയുണ്ടെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ കേന്ദ്രത്തിനു എതിരെയും നാവികസേനയ്ക്ക് എതിരെയും കനത്ത അമര്‍ഷമാണ് ഉണ്ടായത്.
വ്യോമസേനയ്ക്ക് നല്‍കേണ്ട തുക എത്രയെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞില്ലെങ്കിലും 25 കോടിയുടെ ബില്ലാണ് വ്യോമസേന നല്‍കിയതെന്ന് അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്നും അറിയിക്കുകയായിരുന്നു. ഇത് മൂലം കേന്ദ്രം നല്‍കിയ ദുരിതാശ്വാസ ഫണ്ട് പോരാതെ വരുന്ന അവസ്ഥയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു.