ജയില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ക്കും ദാമ്പത്യ ജീവിതത്തിന് അവകാശം ഉണ്ടെന്ന് കോടതി
ജയില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ക്കും ദാമ്പത്യജീവിതത്തിനു അവകാശം ഉണ്ട് എന്ന് മദ്രാസ് ഹൈക്കോടതി. തമിഴ്നാട്ടിലെ കടല്ലൂര്‍ ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പെരുമാളിനാണ് കോടതി രണ്ടാഴ്ച്ച പരോള്‍ നല്‍കിയത്. ഇയാളുടെ ഭാര്യ മുത്തുമണിയുടെ ഹര്‍ജി സ്വീകരിച്ചാണ് നടപടി.
തടവുകാരുടെ ജീവിത നൈരാശ്യവും മാനസിക സമര്‍ദവും കുറയ്ക്കാന്‍ ഇതാണ് ഒരു പോംവഴിയെന്ന് മനഃശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെട്ടതിനെതുടര്‍ന്നാണ് തടവുകാര്‍ക്കും ഈ നൂതന നടപടി. തടവുപുള്ളിയാണെങ്കിലും വീട്ടിലെത്തി ഭാര്യയുമായി ശയിച്ച് വൈകാരിക ജീവിതം പങ്കിടുന്നതില്‍ പെരുമാളിനും അവകാശമുണ്ടെന്ന് കോടതി പറഞ്ഞു.
മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് തടവുകാരന്റെയും അന്തസ്സ് സംരക്ഷിക്കുക എന്ന ലക്ഷ്യമാണ് വിധിയില്‍ ഉള്ളതെന്ന് ഹൈക്കോടതി വ്യക്തമാക്കി.