സലാലയില്‍ ഉണ്ടായ വാഹനപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു
സലാലക്കടുത്ത് മിര്‍മ്പാതിലുണ്ടായ വാഹന അപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. മരിച്ചവര്‍ മൂന്ന് പേരും മലപ്പുറം സ്വദേശികളാണ്. പള്ളിക്കല്‍ബസാര്‍ സ്വദേശികളായ അസൈനാര്‍, സലാം, കക്കാട് കരിമ്പില്‍ ഇ.കെ. അഷ്‌റഫ് ഹാജി എന്നിവരാണ് മരിച്ചത്.
സലാലയില്‍ അവധി ആഘോഷിക്കാനായി എത്തിയതായിരുന്നു മൂന്നുപേരും. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഒരു ട്രക്കിലിടിച്ചാണ് അപകടം. നാലു പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. നാലമനായ ഉമ്മര്‍ എന്നയാളെ നിസാര പരിക്കുകളേടെ സലാല ഖാബൂസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.