96 ലെ ‘കുട്ടി ജാനു’ മലയാളത്തില്‍ നായികയാകുന്നു


തമിഴകവും മലയാളികളും ഒരു പോലെ നെഞ്ചിലേറ്റിയ വിജയ് സേതുപതി തൃഷ ചിത്രമാണ് ’96’. ഇതില്‍ തൃഷയുടെ ചെറുപ്പകാലമായ ‘കുട്ടി ജാനു’ വായി എത്തിയത് മലയാളിയായ ഗൗരിയാണ്. നവഗാതനായ പ്രിന്‍സ് ജോയി സംവിധാനം ചെയ്യുന്ന ‘അനുഗ്രഹീതന്‍ അന്റണി’യിലൂടെയാണ് ഗൗരി മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നു. സണ്ണിവെയിന്‍ നയനാകുന്ന ചിത്രത്തിന്റെ തിരക്കഥ ഇഷ്ടപ്പെട്ട തനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല എന്ന് ഗൗരി പറഞ്ഞു.

മികച്ച സ്‌ക്രിപ്റ്റായതുകൊണ്ട് മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല, കൂടാതെ സണ്ണി വെയിനിന്റെ നായികയാകാന്‍ പറ്റുന്നതില്‍ വളരെയധികം സന്തോഷമുണ്ട്. ‘വ്യത്യസ്തമായ റോളുകള്‍ ചെയ്യുന്ന അഭിനേതാവാണ് അദ്ദേഹം. നീലാകാശം പച്ചകടല്‍ ചുവന്ന ഭൂമിയിലെയും തട്ടത്തിന്‍ മറയത്തിലെയും അന്നയും റസൂലിലെയും അദ്ദേഹം ചെയ്ത കഥാപാത്രങ്ങള്‍ എനിക്ക് വളരെയധികം ഇഷ്ടമാണ് എന്ന് ഗൗരി പറഞ്ഞു.

പുതിയ ചിത്രമായ അനുഗ്രഹീതന്‍ അന്റണിയില്‍ ആന്റണി എന്ന ടെറ്റില്‍ കഥാപാത്രമായിട്ടാണ് സണ്ണിവെയ്‌ന് എത്തുന്നത്. ആന്റണിയും അയാളുടെ നായയും തമ്മിലുള്ള ആത്മബന്ധമാണ് ചിത്രത്തിന്റെ പ്രമേയം. സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഷൂട്ടിങ്ങ് ഡിസംബറില്‍ ആരംഭിക്കും. പെരുമ്പാവൂരും, തൊടുപുഴയുമാണ് പ്രധാന ലൊക്കേഷനുകള്‍.