ഇറച്ചിക്കോഴിയില്‍ മനുഷ്യര്‍ക്ക് ദോഷമായ ആന്റിബയോട്ടിക് സാന്നിധ്യം കൂടുന്നു എന്ന് റിപ്പോര്‍ട്ട്
ഇറച്ചി കോഴിയില്‍ വ്യാപകമായി ഉപയോഗിക്കുന്ന ആന്റിബയോട്ടിക് മനുഷ്യരില്‍ ആന്റിബോയട്ടികിന് പ്രതിരോധം സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ട്. അതിനാല്‍ ബ്രോയലര്‍ ചിക്കന്‍ അതിവേഗത്തില്‍ വളരുന്നതിന് ഉപയോഗിച്ചുവരുന്ന കോളിസ്റ്റിന്‍ ആന്റിബയോട്ടിക് രാജ്യത്ത് നിരോധിക്കാന്‍ തീരുമാനം.
മനുഷ്യരില്‍ ആന്റിബയോട്ടിക്കിന് പ്രതിരോധം സൃഷ്ടിക്കപ്പെടുന്നതിനാല്‍ പലരോഗങ്ങള്‍ക്കും ചികിത്സ ഫലപ്രദമാകുന്നില്ലെന്ന് പൊതുജനാരോഗ്യ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.
ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസം ഇന്ത്യയില്‍ നടത്തിയ അന്വേഷണത്തിലാണ് ഇറച്ചി കോഴിയില്‍ അതിശക്തമായ ആന്റിബയോട്ടിക്ക് ഉപയോഗിക്കുന്നതായി കണ്ടെത്തിയത്.
കോഴിയിറച്ചി ഉത്പന്നങ്ങള്‍ ധാരാളം ഉപയോഗിക്കുന്ന മക്ഡോംണാള്‍ഡ്, പിസ്സ ഹട്ട്, കെഎഫ്സി തുടങ്ങിയ കമ്പനികളുടെ ചിക്കന്‍ വിഭവങ്ങളില്‍ പോലും ആന്റിബയോട്ടിക്കിന്റെ സാന്നിധ്യം കൂടുതലാണ് എന്ന് അവര്‍ കണ്ടെത്തിയിരുന്നു.
ഇറച്ചി കോഴികള്‍ പെട്ടന്ന് വളരാനും തൂക്കം കൂടാനുമാണ് കൂടിയ നിലയില്‍ ആന്റിബയോട്ടിക് അവയില്‍ കുത്തിവെക്കുന്നത്.