റബ്ബര്‍ വിഷയം പി. സി. പറഞ്ഞത്
റബ്ബര്‍ കര്‍ഷകര്‍ക്ക് സബ്സിഡി നല്‍കരുതെന്ന് പി.സി. ജോര്‍ജ് സഭയില്‍ പറഞ്ഞതായാണ് വാര്‍ത്തകള്‍ പുറത്ത് വന്നത്. എന്നാല്‍ താന്‍ എന്താണ് പറഞ്ഞതെന്ന് പി.സി. ജോര്‍ജ്ജ് വ്യക്തമാക്കുന്നു.
കടക്കെണിയിലേക്കും ആത്മഹത്യയിലേക്കും വീണ്ടും കര്‍ഷകരെ തള്ളിവിടാതിരിക്കാന്‍ റബ്ബര്‍ കൃഷിയെ പ്രോത്സാഹിപ്പിക്കാതെ കര്‍ഷകരെ മറ്റുകൃഷികളിലേക്ക് നയിക്കുവാനുതകുന്ന ബോധവത്കരണമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകേണ്ടത്. വന്‍കിട ടയര്‍ കമ്പനികള്‍ അവരുടെ ആവശ്യത്തിനായി സിന്തെറ്റിക്ക് റബ്ബറും, സ്വാഭാവിക റബ്ബറും അസംസ്‌കൃത വസ്തുവായി ആവശ്യമായി വരുന്നുണ്ട്.
ഈ സ്വാഭാവിക റബ്ബര്‍ ലാഭകരമായി കര്‍ഷകനെ പിഴിഞ്ഞ് കേരളത്തില്‍ നിന്ന് ലഭിക്കുന്ന സാഹചര്യമുണ്ടാക്കാനള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. റബ്ബറിന് ഭാവിയില്‍ (നാല് വര്‍ഷത്തിന് ശേഷം) വലിയ വില ലഭിക്കുമെന്ന തരത്തില്‍ പ്രചാരണങ്ങള്‍ സൃഷ്ടിച്ച് കര്‍ഷകര്‍ക്ക് സൗജന്യമായി റബ്ബര്‍ തൈകള്‍ നലകിയും മറ്റും വ്യാപകമായി കര്‍ഷകരെ കബളിപ്പിക്കുന്നതിനായി ഒരു സംഘം ആളുകള്‍ വന്‍കിട കമ്പനികള്‍ക്കായി കേരളത്തില്‍ പ്രചാരണം നടത്തുന്നുണ്ട്. ഇന്നിപ്പോള്‍ കൂലിക്ക് ആളെ വെച്ച് റബ്ബര്‍ വെട്ടുന്നവര്‍ക്ക് വെട്ട് കൂലിയും കഴിഞ്ഞാല്‍ ലഭിക്കുന്ന തുക വളരെ നിസ്സാരമാണ്.
റബ്ബര്‍ ഇറക്കുമതി ചെയ്യുന്ന വന്‍കിട കമ്പനികള്‍ക്ക് രാജ്യത്തെ ഉത്പ്പാദനത്തിന് അനൂപതികമായി മാത്രമേ റബ്ബര്‍ ഇറക്കുമതി ചെയ്യാന്‍ സാധിക്കുകയുള്ളൂ. അവരുടെ വ്യവസായത്തെ ബാധിക്കുമെന്ന അവസ്ഥ വന്നപ്പോഴാണ് ഭാവിയില്‍ റബ്ബറിന് വില ലഭിക്കുമെന്ന് നുണപ്രചാരണവുമായി കര്‍ഷകരെ കബളിപ്പിച്ച് നേട്ടം കൊയ്യാനിറങ്ങിയിരിക്കുന്നത്. കര്‍ഷകര്‍ വഞ്ചിതരാകാതെ അവരെ മറ്റു കൃഷികള്‍ ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുവാനുള്ള നടപടി സര്‍ക്കാര്‍ ഭാഗത്ത് നിന്നുണ്ടാകണമെന്നതാണ് തന്റെ ആവശ്യമെന്നും പി.സി. പറഞ്ഞു.
https://www.facebook.com/1122160757834970/videos/2105497856176702/