ജോലി നിര്‍ത്തി നാട്ടില്‍ പോകുന്ന ഇന്ത്യാക്കാരന് സൗദി കുടുംബം നല്‍കിയ യാത്രയയപ്പ്

വീട്ടു ജോലിക്കാരോട് അടിമകളെ പോലെ പെരുമാറുന്നവര്‍ ഈ വാര്‍ത്ത ഒന്ന് വായിക്കുന്നത് നല്ലതായിരിക്കും. കാരണം മൂന്നു പതിറ്റാണ്ട് തങ്ങളുടെ കുടുംബത്തിന് വേണ്ടി കഷ്ടപ്പെട്ട ജോലിക്കാരന് ഒരു സൗദി കുടുംബം യാത്രയയപ്പ് നല്‍കിയ രീതി അങ്ങനെയാണ്.

റിയാദിലെ അല്‍ ജൗഫിലുള്ള സൗദി കുടുംബമാണ് മുപ്പത്തഞ്ച് വര്‍ഷം തങ്ങളുടെ കുടുംബാംഗത്തെപ്പോലെ കൂടെയുണ്ടായിരുന്ന മിദോ ഷീരിയാന്‍ എന്ന ഇന്ത്യക്കാരനെ രാജകീയമായി യാത്ര അയച്ചത്. ഇവരുടെ റസ്റ്റ്ഹൗസിലെ ജീവനക്കാരനായിരുന്നു ഷീരിയാന്‍. കൃഷിയില്‍ സഹായിക്കുകയും ഇവിടെ വരുന്നവര്‍ക്ക് കാപ്പി വിതരണം ചെയ്യുകയും ചെയ്യുന്ന ജോലിയായിരുന്നു ഇദ്ദേഹത്തിന്റേത്.

സ്വദേശത്തേയ്ക്ക് തിരികെ പോകുമ്പോള്‍ നല്ലൊരു തുക അദ്ദേഹത്തിന് നല്‍കാനും കുടുംബാം?ഗങ്ങള്‍ എല്ലാവരും ചേര്‍ന്ന് തീരുമാനിച്ചു. കൂടാതെ ഒരു നിശ്ചിത തുക എല്ലാമാസവും പെന്‍ഷനായി ഷീരിയാന്റെ വീട്ടിലെത്തിക്കുകയും ചെയ്യും. സത്യസന്ധനും വിശ്വസ്തനും സ്‌നേഹമുള്ളവനുമായിരുന്നു ഷീരിയാന്‍ എന്ന് ഈ കുടുംബത്തിലെ എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നു.