പത്താംക്ലാസുകാരിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ പെണ്‍കുട്ടിയുടെ അച്ഛനും ഡിവൈഎഫ്ഐ നേതാവും അറസ്റ്റില്‍
കണ്ണൂര്‍ : പറശ്ശിനിക്കടവില്‍ പത്താംക്ലാസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പെണ്‍കുട്ടിയുടെ അച്ഛനും ഡിവൈഎഫ്ഐ നേതാവും ഉള്‍പ്പെടെ എട്ടു പേര്‍ അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശികളാണ് അറസ്റ്റിലായ എല്ലാവരും. കേസില്‍ പെണ്‍കുട്ടിയുടെ അച്ഛനും ഡിവൈഎഫ്ഐ നേതാവും ഉള്‍പ്പെടുന്നു. കേസില്‍ ആകെ 19 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന.
ഫേസ്ബുക്ക് വഴിയുള്ള പരിചയം മുതലെടുത്ത് പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കുകയായിരുന്നെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തില്‍ അഞ്ച് പേരെയാണ് തളിപ്പറമ്പ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
കണ്ണൂര്‍ സ്വദേശികളായ കെ.വി.സന്ദീപ്, സി.പി. ഷംസുദ്ദീന്‍, വി.സി. ഷബീര്‍, കെ.വി അയൂബ് എന്നിവരെ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കുറ്റത്തിനും ലോഡ്ജുടമ കെ. പവിത്രനെ പ്രതികള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കി കൊടുത്ത കുറ്റത്തിനുമാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുളളത്.
സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛനും ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് നിഖില്‍ തളിയിലും ഉള്‍പ്പടെ എട്ട് പേരെക്കൂടി പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ലോഡ്ജിനു പുറമേ ചില വീടുകളില്‍ വെച്ചും പീഡനത്തിനിരയായിട്ടുണ്ടെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ഇതില്‍ പെണ്‍കുട്ടിയുടെ അച്ഛനും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന.