റബ്ബര്‍ മുറിക്കാന്‍ ആഹ്വാനം: കണക്കുകള്‍ നിരത്തി ഷോണ്‍ ജോര്‍ജ്ജ്
റബ്ബര്‍ വെട്ടിക്കളയണമെന്നും റബ്ബര്‍ കൃഷിക്ക് തൈകള്‍ വെക്കാന്‍ നല്‍കുന്ന സബ്സിഡി നിര്‍ത്തലാക്കണമെന്നുമുള്ള പി.സി. ജോര്‍ജ്ജിന്റെ പ്രസംഗം ഏറെ വിവാദമായിരുന്നു. റബ്ബര്‍ കര്‍ഷകര്‍ക്കിടയില്‍ നിന്ന് വരുന്ന എം.എല്‍.എ പി.സി. ജോര്‍ജ്ജ് തന്നെ ഇത് പറഞ്ഞത് ഏവരെയും അത്ഭുതപ്പെടുത്തി. പി.സി. ജോര്‍ജ്ജിനെ രാഷ്ട്രീയമായി എതിര്‍ക്കുന്നവരും, മാധ്യമങ്ങളും ഇത് പി.സി. ക്കെതിരെ ജനവികാരമിളക്കിവിടാന്‍ ഉപയോഗപ്പെടുത്തുകയും ചെയ്തു.
ബദ്ധശത്രുവായ മാണി ഗ്രൂപ്പിന്റെ യുവജന പ്രസ്ഥാനത്തിന്റെ സംസ്ഥാന പ്രസിഡന്റ് പി.സി.ക്ക് മലേഷ്യയിലും, മറ്റു സംസ്ഥാനങ്ങളിലുമുള്ള ആയിരക്കണക്കിനേക്കര്‍ റബ്ബര്‍ തോട്ടമുണ്ടെന്നും അതിനുവേണ്ടിയാണ് ഇങ്ങനൊരു പ്രസ്താവന നടത്തിയെയതെന്നുവരെ പത്രക്കുറിപ്പുമിറക്കി. എന്നാല്‍ പി.സി ഈ വെടിപൊട്ടിച്ചതിന് പിന്നില്‍ അദ്ദേഹം നേതൃത്വം നല്‍കുന്ന കേരള ജനപക്ഷം ഏറ്റെടുത്തിരിക്കുന്ന ബോധവത്കരണ ക്യാമ്പയിനിന്റെ തുടക്കമായാണ്.
പി.സി. യുടെ നിയമസഭ പ്രസംഗത്തിന് തൊട്ട് പിന്നാലെ റബ്ബര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പി.സി. സിറിയക്കിന്റെ കണക്കുകള്‍ നിര്‍ത്തിയുള്ള വിശദമായ ലേഖനവും ഒരു പ്രമുഖ പാത്രത്തില്‍ അച്ചടിച്ച് വന്നിരുന്നു. നാല് വര്‍ഷം കഴിയുമ്പോള്‍ റബ്ബറിന് വില ലഭിക്കുമെന്ന പ്രചാരണം തെറ്റാണെന്ന് ലേഖനത്തില്‍ അന്തരാഷ്ട്ര വിപണിയിലെ കണക്കുകള്‍ നിരത്തി വിവരിക്കുന്നുമുണ്ട്. സ്വാഭാവിക റബ്ബര്‍ വ്യവസായ മേഖലക്ക് ആവശ്യമുള്ളതിനാല്‍ റബ്ബര്‍ കര്‍ഷകര്‍ക്ക് തൈകള്‍ നല്‍കിയും, മഴക്കാലത്ത് റബ്ബര്‍ വെട്ടുന്നതിനുള്ള പ്ലാസ്റ്റിക്ക് നല്‍കിയും ടയര്‍കമ്പനികള്‍ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഈ ചതിക്കുഴിയില്‍ വീഴരുതെന്ന് വാദമാണ് പി.സി.യും ജനപക്ഷവും മുന്നോട്ട് വെക്കുന്നതെന്ന് ഷോണ്‍ ജോര്‍ജ്ജ് പറഞ്ഞു.
ഇനിയും ഈ കൃഷിയുമായി മുന്‍പോട്ട് പോകുന്നത് ദൂരവ്യാപകമായി റബ്ബര്‍ കര്‍ഷകര്‍ വലിയ കടക്കെണിയില്‍ ചെന്ന് ചാടുമെന്നുമുള്ള വാദമാണ് ഷോണ്‍ ഉന്നയിക്കുന്നത്. അദ്ദഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കാര്യങ്ങള്‍ കൃത്യമായി വിവരിക്കുന്നുമുണ്ട്
ഷോണ്‍ ജോര്‍ജ്ജിന്റെ ഫേസ് ബുക്ക് പോസ്റ്റ് :
https://www.facebook.com/100007205985617/videos/2187818954801616/