റോമില്‍ അലിക്ക് ഇറ്റലിയുടെ ജനസഭയും ക്രിസ്മസ് പുതുവത്സര ആഘോഷവും
ജെജി മാത്യു മാന്നാര്‍
റോം: ഇറ്റലിയിലെ പ്രമുഖ മലയാളി സംഘടനയായ അലിക്ക് ഇറ്റലിയുടെ നേതൃത്തത്തില്‍ വിപുലമായ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷം സംഘടിപ്പിക്കും. ഡിസംബര്‍ 16ന് വിയ ഡെല്ലാ പിസാന 95 വച്ച് പരിപാടികള്‍ നടക്കും.
തുടര്‍ന്ന് നടക്കുന്ന ജനസഭയില്‍ ഇറ്റലിയില്‍ ഡോക്യൂമെന്റസ് ഇല്ലാതെ ജീവിക്കുന്ന മലയാളികള്‍ക്കും, ഇന്ത്യന്‍ ലൈസന്‍സ് ട്രാന്‍സ്ഫര്‍ ചെയ്ത് ഇറ്റലിയില്‍ ഉപയോഗിക്കുന്നത് നിറുത്തലാക്കിയ കാര്യങ്ങള്‍ക്കും വേണ്ടി ഒപ്പ് ശേഖരണം നടത്തി ഇന്ത്യന്‍ എംബസ്സി കൗണ്‍സിലേക്കു അയക്കാനും പദ്ധതിയുണ്ട്. അതേസമയം മഡോണ ട്രാവല്‍സ് നടത്തിയ പണമിടപാട് തട്ടിപ്പില്‍ തുക നഷ്ട്ടപെട്ട മലയാളികള്‍ അലിക് ഇറ്റലിയുടെ നേതൃത്വത്തില്‍ കേസ് ഫയല്‍ ചെയ്തിരുന്നതുമായി ന്ധപ്പെട്ട് സഹകരിച്ച എല്ലാ മലയാളികള്‍ക്കും തുക തിരിച്ചു നല്‍കുന്ന കാര്യത്തിലും പ്രസ്തുത സമ്മേളനത്തില്‍ തീരുമാനം എടുക്കും.
എല്ലാ മലയാളികളെയും പരിപാടിയിലേയ്ക്ക് കമ്മിറ്റി ഭാരവാഹികള്‍ ക്ഷണിച്ചു.