‘അനുമോളോട് എനിക്ക് അസൂയ തോന്നുന്നു’: ദുല്‍ഖര്‍ സല്‍മാന്‍
അഭിനയം കൊണ്ടും ശാലീനത കൊണ്ടും മലയാള സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയ യുവനടിയാണ് അനുമോള്‍. അകം, ഇവന്‍ മേഘരൂപന്‍, ഞാന്‍ തുടങ്ങി മുപ്പതോളം സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.
‘അനുയാത്ര’ എന്ന പേരില്‍ ഒരു യൂട്യൂബ് ചാനല്‍ കഴിഞ്ഞ മാസം ആണ് അനുമോള്‍ തുടങ്ങിയത്. പത്തിലധികം വീഡിയോകള്‍ ഇതിനകം പബ്ലിഷ് ചെയ്തു കഴിഞ്ഞു. നാലായിരം സബ്‌സ്‌ക്രൈബര്‍മാരും ഉണ്ട് ഈ യൂട്യൂബ് ചാനലിന്. യാത്ര, കല, നൃത്തം, സിനിമ, സാഹിത്യം തുടങ്ങി അനുമോള്‍ വളരെ ഇഷ്ടപ്പെടുന്ന വിഷങ്ങള്‍ അടങ്ങുന്ന വീഡിയോകള്‍ ആണ് ഇതില്‍ വരുന്നത്. ‘അനുയാത്ര’ യുടെ ടൈറ്റില്‍ വീഡിയോ ഇന്നലെ ദുല്‍ഖര്‍ സല്‍മാന്‍ പ്രകാശനം ചെയ്തു. ഉറക്കം,യോഗ,വായന,നൃത്തം,യാത്ര തുടങ്ങി അനുമോളുടെ എല്ലാ ഇഷ്ടങ്ങളും കോര്‍ത്തിണക്കിയുളളതാണ് ടൈറ്റില്‍ വീഡിയോ. അനുമോളോട് അസൂയ തോന്നുന്നു എന്നും താനിക്കും ഇത്തരം വീഡിയോകള്‍ ചെയ്യാന്‍ വളരെ ആഗ്രഹം ഉണ്ടെന്നും ദുല്‍ഖര്‍ പറഞ്ഞു.