റിലീസ് തടയാന്‍ ഡി.വൈ.എഫ്.ഐ.
ഹരിപ്പാട്: ആശിര്‍വാദ് ലാല്‍ സിനിപ്ലക്‌സ് എന്നപേരില്‍ പണി പൂര്‍ത്തിയാക്കിയിരിക്കുന്ന തീയറ്ററില്‍ റിലീസ് ചെയ്യുവാനോ, സിനിമാ പ്രദര്‍ശനം തുടരുവാനോ അനുവദിക്കില്ലെന്ന വെല്ലുവിളിയുമായി ഡി.വൈ.എഫ്.ഐ. മോഹന്‍ലാലിന്റെ സംരംഭമായ ഈ തീയേറ്റര്‍ സമുച്ചയം സ്ഥലം കയ്യേറി നിര്‍മ്മിച്ചിരിക്കുന്നതാണെന്ന വാദമാണ് സമരത്തിനും വെല്ലുവിളിക്കും കാരണമായി പറയുന്നത്.
ഒടിയന്‍ സിനിമയുടെ റിലീസോടുകൂടി പ്രദര്‍ശനം ആരംഭിക്കാനിരിക്കുന്ന തീയേറ്ററില്‍ അതിന് അനുവദിക്കില്ലെന്ന ശക്തമായ താക്കീതാണ് ഡി.വൈ.എഫ്.ഐ. നല്‍കിയിരിക്കുന്നത് അതിന് മുന്നോടിയായി തീയേറ്ററിന് മുന്നില്‍ മുദ്രാവാക്യം വിളിയുമായി ഒരുസംഘം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ എത്തിയിരുന്നു.
https://www.facebook.com/arun.ps.121398/videos/1826696840808902/
സിനിമാ റിലീസ് തടയുവാന്‍ ശ്രമമുണ്ടായാല്‍ ശക്തമായി പ്രതികരിക്കുമെന്ന് മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷനുമറിയിച്ചിട്ടുണ്ട്.