40 കൊല്ലം പറ്റിച്ചില്ലേ ! കപട കര്‍ഷക സ്‌നേഹം അവസാനിപ്പിക്കുക
റബ്ബര്‍ വിഷയത്തില്‍ തുറന്ന സംവാദത്തിന് യുവാജനപക്ഷം സംസ്ഥാന സെക്രട്ടറി ഷോണ്‍ ജോര്‍ജ്ജ് വെല്ലുവിളി നടത്തിയിരിക്കുകയാണ്. കപട കര്‍ഷക സ്‌നേഹം പറഞ്ഞ് ഇനിയും കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ കര്‍ഷകരെ കബളിപ്പിക്കാതെ ഒന്നുകില്‍ റബ്ബറിന് 250 രൂപ കിലോക്ക് വില ലഭിക്കുന്ന തരത്തില്‍ വില സ്ഥിരപ്പെടുത്തുകയോ അല്ലെങ്കില്‍ സത്യം എന്തെന്ന് തുറന്ന് പറഞ്ഞ് റബ്ബര്‍ കൃഷിക്ക് പകരം മറ്റേതെങ്കിലും ലാഭകരമായ കൃഷി അവലംബിക്കാന്‍ കര്‍ഷകര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയോ ചെയ്യേണമെന്ന ആവശ്യമാണ് ഷോണ്‍ പങ്കുവെക്കുന്നത്.
പി.സി. ജോര്‍ജ്ജിന്റെ നിയമസഭാ പ്രസംഗം കേരളത്തില്‍ റബ്ബര്‍ വിഷയത്തില്‍ വലിയൊരു ചര്‍ച്ചക്ക് വഴിമരുന്നി ട്ടിരിക്കുകയാണ്. റബ്ബര്‍ ഇറക്കുമതി, നിയന്ത്രണമില്ലാതെ തുടരുന്ന ഇന്ത്യയില്‍ ഇനിയും ഈ കൃഷി തുടരുന്നത് വലിയ സാമ്പത്തിക ബാധ്യതയിലേക്ക് കര്‍ഷകരെ എത്തിക്കുമെന്ന വ്യക്തമായ സൂചനയാണ് പി.സി. പ്രസംഗത്തിലൂടെ ഉദ്ദശിച്ചതെങ്കിലും സംഭവം പി.സി. റബ്ബര്‍കര്‍ഷകര്‍ക്കെതിരെ എന്ന രീതിയിലാണ് വാര്‍ത്തകള്‍ പുറത്ത് വന്നത്.
മുന്‍ റബ്ബര്‍ബോര്‍ഡ് ചെയര്‍മാന്‍ പി.സി. സിറിയക്കും, യു.എന്‍ ദുരന്ത നിവാരണ പ്രോഗ്രാമിലെ ഉദ്യോഗസ്ഥനുമായ മുരളി തുമ്മാരുകുടിയും ഇനിയും റബ്ബര്‍ കൃഷി തുടരുന്നതിലൂടെ കര്‍ഷകര്‍ക്ക് സംഭവിക്കാന്‍ പോകുന്ന വലിയ വിപത്തിനെ ലേഖനങ്ങളിലൂടെ അക്കമിട്ട് നിരത്തി പി.സി. യെ പിന്തുണച്ച് രംഗത്ത് വന്നു.
ഷോണ്‍ ജോര്‍ജ്ജ് സംവാദത്തിന് ക്ഷണിച്ച് റബ്ബര്‍ വിഷയത്തെ പരാമര്‍ശിക്കുന്ന വീഡിയോ:
https://www.facebook.com/shonegeorgeofficial/videos/276299453229811/