ഡിസംബര്‍ 11ന് ചിരിക്കുന്നത് രാഹുലോ മോഡിയോ ?
അഞ്ചു സംസ്ഥാനങ്ങളിലെ ആവേശകരമായ നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നു. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറം എന്നീ സംസ്ഥാനങ്ങളുടെ വോട്ടെടുപ്പാണ് ഇന്ന് നടന്നത്. വിവിധ ഏജന്‍സികള്‍ നടത്തിയ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വൈകിട്ട് 5:30ന് പുറത്തു വന്നു.
രാജസ്ഥാനില്‍ കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷം ആണ് എല്ലാ ഫലങ്ങളും പ്രവചിക്കുന്നത്. കോണ്‍ഗ്രസ്സും ബിജെപിയും ഇഞ്ചോടിഞ്ചു പോരാട്ടം നടക്കും മധ്യപ്രദേശില്‍. അവിടെ നേരിയ മേല്‍ക്കൈ ചില ഏജന്‍സികള്‍ കോണ്‍ഗ്രെസ്സിനു നല്‍കുന്നുണ്ട്. ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് വ്യക്തമായ മുന്നേറ്റം നടത്തി ഭരണത്തില്‍ എത്താനുള്ള സാധ്യത എക്‌സിറ്റ് പോള്‍ നല്‍കുന്നു. തെലങ്കാനയിലും കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ച്ച വെക്കുമെങ്കിലും ചന്ദ്രശേഖര റാവു തന്നെ വീണ്ടും ഭരിക്കാനുള്ള സാധ്യതയാണ് ഫലസൂചന നല്‍കുന്നത്. അതെ സമയം മിസോറം കോണ്‍ഗ്രസിന് നഷ്ടമാകും, അവിടെ MNF ഭരണം പിടിക്കും എന്നാണ് ഫലസൂചന.
രാജസ്ഥാന്‍ ആകെ 200 സീറ്റ്, ഭരിക്കാന്‍ വേണ്ടത് 101 സീറ്റ് (നിലവില്‍ ബിജെപി ഭരിക്കുന്നു, കോണ്‍ഗ്രസ്സും ബിജെപിയും 1990 മുതല്‍ ഓരോ 5 കൊല്ലവും മാറി മാറി ഭരിക്കുന്നു)
BJP : 58-77 CONG : 119-145
മധ്യപ്രദേശ് ആകെ 230 സീറ്റ്, ഭരിക്കാന്‍ വേണ്ടത് 116 സീറ്റ് (15 വര്‍ഷമായി ബിജെപി ഭരിക്കുന്നു)
BJP : 102-120 CONG : 104-122
ഛത്തീസ്ഗഡ് ആകെ 90 സീറ്റ്, ഭരിക്കാന്‍ വേണ്ടത് 46 സീറ്റ് (15 വര്‍ഷമായി ബിജെപി ഭരിക്കുന്നു)
BJP : 28-42 CONG : 39-48
തെലങ്കാന ആകെ 119 സീറ്റ്, ഭരിക്കാന്‍ വേണ്ടത് 60 സീറ്റ് (നിലവില്‍ TRS 90 സീറ്റുമായി ഭരിക്കുന്നു)
TRS : 55-80 CONG : 37-52
മിസോറം ആകെ 40 സീറ്റ്, ഭരിക്കാന്‍ വേണ്ടത് 21 സീറ്റ് (നിലവില്‍ കോണ്‍ഗ്രസ് 29 സീറ്റുമായി ഭരിക്കുന്നു)
MNF : 17-25 CONG : 19-24
ഡിസംബര്‍ 11ന് വോട്ടെണ്ണല്‍ നടക്കും, രാജസ്ഥാന്‍ ഉറപ്പിച്ച കോണ്‍ഗ്രസിന് മധ്യപ്രദേശിലും ഛത്തീസ്ഗഡിലും സര്‍ക്കാരുണ്ടാക്കാന്‍ ആയാല്‍, 2019 ലോക്സഭാ ഇലക്ഷനില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎ മുന്നണിക്ക് മോദിയുടെ തേരോട്ടത്തിനു തടയിടാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.