ഇലക്ഷന് പിന്നാലെ രാജസ്ഥാനില്‍ വോട്ടിങ് യന്ത്രം റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍
തിരഞ്ഞെടുപ്പ് കഴിഞ്ഞ രാജസ്ഥാനില്‍ വോട്ടിങ് യന്ത്രം റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. കിഷന്‍ഗഞ്ച് നിയോജകമണ്ഡലത്തിലെ ഷഹാബാദ് പ്രദേശത്തെ ഹൈവേ നമ്പര്‍ 27ല്‍ നിന്നാണ് വോട്ടിങ് യൂണിറ്റ് കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ബാരന്‍ ജില്ലയില്‍ ഉള്‍പ്പെടുന്ന മണ്ഡലമാണ് കിഷന്‍ഗഞ്ച്. നാട്ടുകാരാണ് റോഡില്‍ വോട്ടിങ് യന്ത്രം കിടക്കുന്ന വിവരം പോലീസിനെ അറിയിച്ചത്.
വെള്ളിയാഴ്ചയായിരുന്നു രാജസ്ഥാനില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായത്. വോട്ടെടുപ്പു ദിവസം റിസര്‍വ് മെഷീനുമായി ബി ജെ പി സ്ഥാനാര്‍ഥി മദന്‍ റാത്തോഡിന്റെ വീട്ടില്‍ പോയെന്ന ആരോപണത്തെ തുടര്‍ന്ന് സെക്ടര്‍ ഓഫീസറെ ചുമതലയില്‍നിന്ന് നീക്കം ചെയ്തിരുന്നു. പാലിയിലെ റിട്ടേണിങ് ഓഫീസറായ മഹാവീറിനെയാണ് ചുമതലയില്‍നിന്ന് നീക്കം ചെയ്തിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. അബ്ദുല്‍ റഫീക്ക്, നവല്‍ സിങ് എന്നീ ഉദ്യോഗസ്ഥരെയാണ് അനാസ്ഥ ആരോപിച്ച് സസ്‌പെന്‍ഡ് ചെയ്തത്.