ആദ്യ യാത്ര ആഘോഷമാക്കി വിമാനയാത്രക്കാര്‍ : വീഡിയോ



വടക്കന്‍ മലബാറിന്റെ നീണ്ട കാലത്തെ സ്വപ്നം യാഥാര്‍ഥ്യമാക്കി ഇന്ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ആദ്യ വിമാനം പറന്നുയര്‍ന്നു. കണ്ണൂരില്‍ നിന്നും രാവിലെ 10 മണിക്ക് 186 യാത്രക്കാരുമായി അബുദാബിയിലേക്ക് യാത്രയായി. എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ അബുദാബിയിലേക്ക് പറന്നുയര്‍ന്ന ആദ്യയാത്ര മാപ്പിളപ്പാട്ടും മറ്റും പാടി ആഘോഷമാക്കി യാത്രക്കാര്‍.

മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്നാണ് വിമാനത്താവളം ഉദ്ഘാടനം നിര്‍വഹിച്ചത്. ഒമ്പതരയ്ക്ക് ഡിപ്പാര്‍ച്ചര്‍ ഹാളില്‍ നിലവിളക്ക് കൊളുത്തിയ ശേഷം ഇരുവരും ചേര്‍ന്ന് ആദ്യ വിമാനം ഫ്‌ലാഗ് ഓഫ് ചെയ്തു. ദോഹ, ഷാര്‍ജ, റിയാദ് എന്നിവടങ്ങളിലേക്കും എയര്‍ ഇന്ത്യ സര്‍വീസുണ്ടാകും. ഇതിന് പുറമേ മസ്‌ക്കറ്റിലേക്കുള്ള സര്‍വീസും ആരംഭിക്കും.

തുടക്കത്തില്‍ ആഴ്ച്ചയില്‍ നാല് ദിവസമുളള ഷാര്‍ജ സര്‍വീസ് പിന്നീട് ദിവസേനയാക്കാനും എയര്‍ ഇന്ത്യയ്ക്ക് പദ്ധതിയുണ്ട്. അബുദാബി, ദമാം, മസ്‌ക്കറ്റ്, ദോഹ, കുവൈറ്റ് എന്നിവടങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ ഗോ എയറും താത്പര്യം അറിയിച്ചിട്ടുണ്ട്.