ഓഖി പുനരധിവാസം ; കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ലംഘിച്ചെന്ന് ആർച്ച് ബിഷപ്പ് സൂസെപാക്യം
ഓഖി പുനരധിവാസത്തിനായി വാഗ്ദാനം ചെയ്ത തുക നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല എന്ന് ആര്‍ച്ച് ബിഷപ്പ് സൂസെപാക്യം. ചിലവിട്ട തുക സംബന്ധിച്ച് പുനപരിശോധന ആവശ്യമാണെന്നും ദുരന്ത ബാധിതര്‍ക്കായി സമാഹരിച്ച തുക അത്യാവശ്യ കാര്യങ്ങള്‍ക്കായല്ല ചെലവിട്ടതെന്നും ആര്‍ച്ച് ബിഷപ്പ് സൂസെപാക്യം പറഞ്ഞു.
422 കോടി അടിയന്തര സഹായം കേരളം ആവശ്യപ്പെട്ടെങ്കിലും 133 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ ഓഖി ദുരന്തബാധിതര്‍ക്ക് അനുവദിച്ചതെന്ന് ഓഖി ദുരന്ത വാര്‍ഷികവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടത്തിയ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.
മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ നിധിയിലേക്ക് 108 കോടി ലഭിച്ചപ്പോള്‍ 110 കോടിയുടെ പദ്ധതികള്‍ക്കാണ് ഭരണാനുമതി നല്‍കിയത്. എന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ തുക വക മാറ്റുന്നെന്ന് ചിലര്‍ വ്യാജ പ്രചാരണം നടത്തുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.