ഹരീഷിന് ആശംസകളുമായി വിജയ് സേതുപതി
തമിഴ് സിനിമയിലെ ഇപ്പോഴത്തെ മിന്നും താരം വിജയ് സേതുപതി മലയാളികള്‍ക്കും ഏറെ പ്രിയപ്പെട്ട നടനാണ്. ഹരീഷ് പേരാടി നായകനായി എത്തുന്ന ‘ജനാധിപന്‍’ എന്ന മലയാള സിനിമയുടെ ടീസര്‍ വിജയ് തന്റെ ഒഫീഷ്യല്‍ എഫ്ബി പേജില്‍ ഷെയര്‍ ചെയ്തിരിക്കുന്നു, കൂട്ടത്തില്‍ ഹരീഷിന് എല്ലാ ആശംസകളും നേര്‍ന്നു.
https://www.facebook.com/VijaySethupathi.Official/posts/1194728007352140
പുതുമുഖ സംവിധായകനായ എം. എ തന്‍സീര്‍ ആണ് ചിതാരത്തിന്റെ രചനയും സംവിധാനം നിര്‍വ്വഹിക്കുന്നത്. വിനു മോഹന്‍, അനില്‍ നെടുമങ്ങാട്, തനൂജ കാര്‍ത്തിക്ക്, പാര്‍വ്വതി, കോട്ടയം പ്രദീപ്, സുനില്‍ സുഗത, പി ശ്രീകുമാര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ദിനേശ് പണിക്കര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. അനില്‍ പനച്ചൂരാന്‍ ആണ് ഗാനങ്ങള്‍ രചിക്കുന്നത്, മെജോ ജോസഫ് സംഗീത സംവിധാനം നിര്‍വ്വഹിക്കും.
‘കണ്ണൂര്‍ വിശ്വന്‍’ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ഹരീഷ് ഇതില്‍ അവതരിപ്പിക്കുന്നത്. കമ്മ്യൂണിസ്റ്റുകാരന്‍ ആയ മുഖ്യമന്ത്രി ആണ് ‘കണ്ണൂര്‍ വിശ്വന്‍’. മുരളീഗോപിയുടെ രചനയില്‍ അരുണ്‍ കുമാര്‍ സംവിധാനം ചെയ്ത ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തില്‍ ഹരീഷ് അവതരിപ്പിച്ച കൈതേരി സഹദേവന്‍ എന്ന കമ്മ്യൂണിസ്റ്റു നേതാവിന്റെ വേഷം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.