പാര്‍ലമെന്റ് അംഗമായിരുന്ന എം.ഐ ഷാനവാസിന്റെ നിര്യാണത്തില്‍ ഒ.ഐ.സി.സി ഇറ്റലി അനുസ്മരിച്ചു
ജെജി മാത്യു മാന്നാര്‍
റോം: ഒ.ഐ.സി.സി ഇറ്റലിയുടെ ആഭിമുഖ്യത്തില്‍ കെ.പി.സി.സി വര്‍ക്കിങ്ങ് പ്രസിഡണ്ടും പാര്‍ലമെന്റ് അംഗമായിരുന്ന എം.ഐ ഷാനവാസിന്റെ നിര്യാണത്തില്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു. സംഘടനയുടെ പ്രസിഡന്റ് തോമസ് ഇരിമ്പന്‍ അദ്ധ്യക്ഷത വഹിച്ചു.
ശബരിമല വിഷയത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് നിയമസഭാ കവാടത്തിന് മുന്നില്‍ സത്യാഗ്രഹം ഇരിക്കുന്ന പ്രതിപക്ഷ എം.എല്‍.എ മാര്‍ക്ക് യോഗത്തില്‍ ഐക്യദാര്‍ഡ്യം അറിയിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഫോണില്‍ ബന്ധപ്പെട്ടു ഇറ്റലി യൂണിറ്റിന്റെ പിന്തുണ അറിയിക്കുകയായിരുന്നു.