മാറി മറിഞ്ഞ് ലീഡ് നില ; മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടം
ലീഡ് നില മാറിമറിഞ്ഞു മധ്യപ്രദേശ്. കോണ്‍ഗ്രസ് മുന്നേറ്റത്തെ നേരിട്ട് മുന്നിലെത്തിയ ബി.ജെ.പിയെ പിടിച്ചുകെട്ടി വീണ്ടും കോണ്‍ഗ്രസ് മുന്നിലത്തെി. ഇപ്പോള്‍ കോണ്‍ഗ്രസിനാണ് സംസ്ഥാനത്ത് കേവല ഭൂരിപക്ഷമുള്ളത്. ബി.ജെ.പി പത്ത് സീറ്റിന് പുറകിലാണ്.
എന്നാല്ല് ഈ സ്ഥിതിയും ഏത് സമയത്തും മാറിമറിയും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത്തരത്തില്‍ രാജ്യത്തെ തന്നെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടാണ് സംസ്ഥാന തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം മുന്നേറുന്നത്. ഇരു പാര്‍ട്ടികളും പല സമയത്തും വിജയിച്ചു എന്ന് തോന്നിപ്പിച്ച ശേഷമാണ് ഫലം മാറിമറിഞ്ഞത്.