തല കൊയ്യുമോ, പാര്‍ട്ടിക്കുള്ളിലെ എതിര്‍ ചേരി ?

വരും ദിവസങ്ങള്‍ ബി.ജെ പി. യില്‍ നിന്ന് പുറത്ത് വരാന്‍ പോകുന്നത് വന്‍ പൊട്ടിതെറികള്‍. പാര്‍ട്ടിക്കുള്ളില്‍ ഏകാധിപതികളായി തുടര്‍ന്നിരുന്ന മോദിക്കും, അമിത് ഷാക്കും തിരഞ്ഞെടുപ്പ് വിധിയെ മുന്‍ നിര്‍ത്തി നേരിടേണ്ടി വരിക വലിയ വെല്ലുവിളികള്‍. യശ്വന്ത് സിന്‍ഹയുടെ നേതൃത്വത്തില്‍ എല്‍.കെ അഡ്വാനി , ഉമാ ഭാരതി ,ശത്രുഘന്‍ സിന്‍ഹ (ലോക് സഭാ എം.പി) സുഷമ സ്വരാജ് (കേBjpന്ദ്ര വിദേശകാര്യ മന്ത്രി), സുബ്രമണ്യന്‍ സ്വാമി (രാജ്യ സഭാ എം.പി), ആര്‍ കെ സിംഗ് (കേന്ദ്ര വൈദ്യുത മന്ത്രി), കീര്‍ത്തി ആസാദ് (ലോക് സഭാ BjpBjpഎം.പി), അരുണ്‍ ഷൂരി (മുന്‍ വാര്‍ത്താവിനിമയ വകുപ്പ് മന്ത്രി), മുരളീ മനോഹര്‍ ജോഷി (മുന്‍ മാനവശേഷി വികസന വകുപ്പ് മന്ത്രി) തുടങ്ങിയ ഒരു വലിയ നിര നേതാക്കള്‍ തന്നെ അവസരം മുതലെടുത്ത് ആഞ്ഞടിക്കാന്‍ തയ്യാറായിരിക്കുകയാണ്. തിരഞ്ഞെടുപ്പ് ഫലത്തിനൊപ്പം സ്വയം വരുത്തി വെച്ച വിന എന്നതലത്തില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ മോദിക്കെതിരെ ശക്തമായ നിലപാടിലൂടെ ആദ്യം പാര്‍ട്ടിയെ തങ്ങളുടെ വരുതിയിലാക്കാനുള്ള ശ്രമമാണ് ഇവര്‍ നടത്തുക. മന്ത്രി സഭയില്‍ മോഡി ഒറ്റക്ക് തീരുമാനങ്ങള്‍ കൈകൊള്ളുമ്പോള്‍, പാര്‍ട്ടിക്കുള്ളില്‍ അമിത് ഷായാണ് കാര്യങ്ങള്‍ തീരുമാനിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഇപ്പോഴുണ്ടായ തിരിച്ചടികള്‍ക്കും കാരണക്കാര്‍ അവര്‍ തന്നെയെന്നുള്ള വാദമാണ് എതിര്‍ പക്ഷം മുന്നോട്ട് വെക്കുന്നത്.

നോട്ട് നിരോധനവും, വിദേശത്തുള്ള കള്ളപ്പണവും, കര്‍ഷക സമരവും, റാഫേല്‍ അഴിമതിയും ഉള്‍പ്പടെ വരും തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിടാന്‍ പോകുന്ന വലിയ വെല്ലുവിളികള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ ചോദ്യം ചെയ്യപ്പെടാനുള്ള സാഹചര്യം കൃത്യമായി ഉണ്ടാക്കിയെടുത്ത് ആര്‍. എസ്. എസ് നെയും ഉപയോഗിച്ച് മോദിയെയും അമിത് ഷായെയും പ്രതിരോധത്തിലാക്കിയുള്ള നേതൃമാറ്റമാണ് ഇവര്‍ ലക്ഷ്യംവെക്കുന്നത്. ഇങ്ങനൊരു സാഹചര്യം ഉരുത്തിരിഞ്ഞ് വന്നാല്‍ പാര്‍ലമെറ്റിലക്ഷനില്‍ പ്രധാന മന്ത്രി സ്ഥാനാര്‍ഥിയായി മോദിക്ക് പകരം മറ്റൊരാള്‍ എന്നത് പാര്‍ട്ടിക്ക് ഗുണകരമാകുമെന്ന തലത്തില്‍ ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമമാണ് എതിര്‍ പക്ഷം നടത്തുക. ഇത്തരത്തില്‍ മോദിക്കൊപ്പം അമിത് ഷാ യെയും തളക്കാന്‍ മകന്‍ ജയ് ഷാ ഉള്‍പ്പടെയുള്ളവരുടെ സ്വത്ത് സമ്പാദനവും കോര്‍പറേറ്റ് ബന്ധങ്ങളുടെ തെളിവുകളുമാണ് ഉപയോഗപ്പെടുത്തുക.

മധ്യപ്രദേശുള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളുടെ തിരഞ്ഞെടുപ്പ് ഫലം ബി.ജെ.പിയില്‍ കോളിളക്കം സൃഷ്ടിക്കുമ്പോള്‍ കോണ്‍ഗ്രസ്സ് പാളയത്തിലേക്ക് ഇപ്പോള്‍ കാര്യമാത്ര പരിഗണന ഇല്ലാതെ എന്‍.ഡി. എ. യില്‍ തുടരുന്ന ചെറുപാര്‍ട്ടികളുടെ കൊഴിഞ്ഞുപോക്കിനും രാഷ്ട്രീയ നിരീക്ഷകര്‍ സാധ്യത കാണുന്നുണ്ട്.