കേരള സമാജം വിയന്നയുടെ നാല്‍പതാം വാര്‍ഷികത്തോടനുമ്പന്ധിച്ച് നടന്ന ഇന്റര്‍നാഷണല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് ആവേശകരമായ പരിസമാപ്തി

വിയന്ന: കേരള സമാജം വിയന്ന ഡിസംബര്‍ 8 ആം തിയതി മാക്‌സ് സ്‌പോര്‍ട്‌സ് സെന്ററില്‍ വച്ച് നടത്തിയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ വര്‍ഗീസ് ഫിലിപ്പ്, അരുണ്‍ മംഗലത്ത് എന്നിവര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ആവേശകരമായി, ഒപ്പത്തിനൊപ്പം മത്സരം നടന്ന ഫൈനലില്‍ ജോജന്‍ തറമംഗലം, ബിനോയ് ഊക്കന്‍ എന്നിവര്‍ രണ്ടാമത്തെ സ്ഥാനത്തിനര്‍ഹരായി. സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്ന് മത്സരത്തില്‍ പങ്കെടുത്ത ഷെല്ലി ആന്‍ടൂക്കാല, ടൈറ്റസ് മാത്യു എന്നിവര്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

കേരള സമാജം സ്‌പോര്‍ട്‌സ് സെക്രട്ടറി അരുണ്‍ മംഗലത്ത് മുഖ്യ സംഘാടകനും കേരള സമാജം വൈസ് പ്രസിഡന്റ് പാപ്പച്ചന്‍ പുന്നക്കല്‍ ടൂര്‍ണമെന്റ് കണ്‍ട്രോളറും ആയിരുന്നു. കേരള സമാജം പ്രസിഡന്റ് എബി പാലമറ്റം എല്ലാവര്ക്കും കൃതജ്ഞത രേഖപ്പെടുത്തി.