എം.സി.സി വിയന്നയുടെ നേതൃത്വത്തില്‍ എക്യുമെനിക്കല്‍ കരോള്‍ മത്സരം സംഘടിപ്പിച്ചു
വിയന്ന: ഓസ്ട്രിയയിലെ മലയാളി കത്തോലിക്കാ സമൂഹത്തിന്റെ നേതൃത്വത്തില്‍ വിയന്നയില്‍ സംഘടിപ്പിച്ച എക്യുമെനിക്കല്‍ കരോള്‍ സമാപിച്ചു. വിയന്നയിലെ വിവിധ ക്രൈസ്തവ സഭകളുടെ ഇടവകളെ ഉള്‍പ്പെടുത്തി എല്ലാവര്‍ഷവും സംഘടിപ്പിക്കുന്ന ക്രിസ്മസ് കരോള്‍ 17 ടീമുകള്‍ പങ്കെടുത്തു. കുട്ടികള്‍ക്കും മുതിര്ന്നവര്ക്കുമായിട്ടാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്.
സീനിയര്‍ എ വിഭാഗത്തില്‍ (ഉപകരണങ്ങളുടെ സഹായമില്ലാതെയുള്ള) ജോയ്ഫുള്‍ സിംഗേഴ്സ് വിജയികളായി. സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവക, സെന്റ് മേരിസ് ഓര്‍ത്തഡോക്സ് ഇടവക എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
സീനിയര്‍ ബി വിഭാഗത്തില്‍ ഗാര്ഡിയന് എയ്ഞ്ചല്‍സ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ സെന്റ് മേരിസ് ഓര്‍ത്തഡോക്സ് ഇടവക രണ്ടാമതെത്തി. ചങ്ങാതിക്കൂട്ടം സീനിയേഴ്സ് മൂന്നാം സ്ഥാനം നേടി.
ജൂനിയര്‍ ഗ്രൂപ് എ വിഭാഗത്തില്‍ കിന്‍ഡര്‍ കോര്‍ സ്റ്റഡ് ലൗ ഒന്നാമതെത്തി. രണ്ടാം സ്ഥാനം ഗബ്രിയേല്‍ വോയിസ് അലങ്കരിച്ചു. ഉപകരണ ഉള്‍പ്പെടുത്തിയുള്ള ജൂനിയര്‍ ഗ്രൂപ് ബി വിഭാഗത്തില്‍ ക്നാനായ ടീന്‍സ് ജേതാക്കളായി. ചങ്ങാതിക്കൂട്ടം ജൂനിയേഴ്സ് രണ്ടാം സ്ഥാനവും, സെന്റ് മേരിസ് ഓര്‍ത്തഡോക്സ് ഇടവക മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഐ സി സി ചാപ്ലൈന്‍ ഡോ. ഫാ. തോമസ് താണ്ടപ്പിള്ളി സ്വാഗതം പറയുകയും ഗായകര്‍ക്ക് ആശംസകള്‍ അറിയിക്കുകയും ചെയ്തു. സമാപനത്തില്‍ നടന്ന എക്യുമെനിക്കല്‍ പ്രാര്‍ത്ഥനാസമ്മേളനത്തില്‍, അസി. ചാപ്ലയിന്‍ ഫാ. വില്‍സണ്‍ മേച്ചേരില്‍, ഫാ. ജോഷി വെട്ടിക്കാട്ട്, ഫാ. വില്‍സണ്‍ എബ്രഹാം, ആര്‍ഗെ ആഗ് ജനറല്‍ സെക്രട്ടറി അലക്സാണ്ടര്‍ ക്രാല്ജിക്ക് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഐ സി സി ജനറല്‍ കണ്‍വീനര്‍ ബോബന് കളപ്പുരയ്ക്കല്‍ നന്ദി പറഞ്ഞു.
മത്സരങ്ങള്‍ക്ക് എം.സി.സി വൈദീകരോടൊപ്പം, ജനറല്‍ കണ്‍വീനര്‍, സെക്രട്ടറി ജോര്‍ജ് വടക്കുംചേരി, ലിറ്റര്‍ജി കണ്‍വീനര്‍ ചെറിയാന് മാളിയംപുരയ്ക്കല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
More Images CLICK here