ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ ട്രഷറര്‍ക്കെതിരെ യുഎയില്‍ കേസ്: തിരഞ്ഞെടുപ്പ് അസാധുവാക്കി രണ്ടാം വിജയിയെ നിയമിക്കാന്‍ ആവശ്യം
ക്രിമിനല്‍ കേസും, സിവില്‍ കേസും അടക്കം അനേകം കേസുകളില്‍ പ്രതി ആയിരുന്ന ആളെ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഭരണസമിതിയില്‍ ഉള്‍പ്പെടുത്തിയ നടപടിയ്ക്ക് എതിരെയാണ് പരാതിക്കാരന്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. യുഎയിലെ തന്നെ ആദ്യത്തെ തിരഞ്ഞെടുപ്പ് ഒബ്ജക്ഷന്‍ പെറ്റിഷന്‍ ആയേക്കാവുന്ന കേസ് ഫയലില്‍ സ്വീകരിച്ച കോടതി എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു.
1979ല്‍ രൂപം കൊണ്ട 2 സ്‌കൂള്‍ അടക്കം ഉടമസ്ഥതയില്‍ ഉള്ള ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ന്റെ തെരഞ്ഞെടുപ്പുമായി ബന്ധപെട്ട തര്‍ക്കങ്ങള്‍ ആണ് ഇപ്പ്‌പോള്‍ കോടതി വരെ എത്തി നില്കുന്നത്. 11-05 -2018 നു ഭാരവാഹികളെ തെരഞ്ഞെടുക്കാന്‍ നടത്തിയ വോട്ടെടുപ്പില്‍ ട്രെഷറര്‍ ആയി വിജയിച്ച കായില്‍ ബാലകൃഷ്ണന്‍ തന്റെ ക്രിമിനല്‍ പശ്ചാത്തലം മറച്ചു വെച്ച് കൊണ്ട് നോമിനേഷന്‍ സമര്‍പ്പിച്ചു എന്നും ആയതു കൊണ്ട് തന്നെ പ്രസ്തുത തെരഞ്ഞെടുപ്പ് റദ്ദു ചെയ്യണം എന്നും ആണ് ഷാര്‍ജ കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ഹര്‍ജിക്കാരന്‍ ബിജു സോമന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 2500 ല്‍ അധികം അംഗങ്ങള്‍ ഉള്ള ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ യുഎയില്‍ ഉള്ള പ്രവാസികളുടെ ഉന്നമനത്തിനു വേണ്ടി 1979 ല്‍ രൂപം കൊണ്ട രൂപം കൊണ്ട സംഘടനയാണ്.
ഉദ്ദേശം 200 മില്യണ്‍ ആസ്തി ഉണ്ടെന്നു പറയപ്പെടുന്ന ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ ഭരണസമിതിയെ ഓരോ വര്‍ഷങ്ങളിലും വോട്ടെടുപ്പിലൂടെ തെരെഞ്ഞെടുക്കാറാണ് പതിവ്. നാട്ടിലെ തെരഞ്ഞെടുപ്പിനെ പോലും വെല്ലുന്ന രീതിയില്‍ ആണ് ഇന്ത്യന്‍ എംബസ്സിയുടെ മേല്‍നോട്ടത്തില്‍ വര്‍ഷാവര്‍ഷങ്ങളില്‍ ഇതിന്റെ തെരഞ്ഞെടുപ്പ് നടക്കാറ്. യുഎയിലെ തന്നെ ഏറ്റവും വലിയ പ്രവാസി സംഘടന എന്ന് പറയപ്പെടുന്ന ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ന്റെ കീഴില്‍ രണ്ടു സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചു വരുന്നതും അതില്‍ ഉദ്ദേശം 6500, 4500 എന്നീ ക്രമത്തില്‍ വിദ്യാര്‍ഥികള്‍ പഠിച്ചു വരുന്നതും ആണ്. ഇത് കൂടാതെ ഉദ്ദേശം 400 വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളാവുന്ന ഒരു നഴ്സറിയും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ്. ഇന്ത്യന്‍ എംബസ്സിയുടെ അറ്റസ്റ്റേഷന്‍ എക്‌സ്ന്‍ഷന്‍ സെന്റര്‍ ആയും ഇത് പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഉദ്ദേശം 900 ത്തോളം സ്റ്റാഫുകള്‍ ജോലി ചെയ്യുന്ന ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ ഒരു കൊല്ലത്തെ വരവ് 60 മില്യണ്‍ വരെ വരും എന്നാണ് കരുതപ്പെടുന്നത്. ഇത്രയും ആസ്തി ഉള്ള ഒരു സ്ഥാപനത്തില്‍ അനേകം കേസുകളില്‍ ഉള്‍പ്പെട്ട ആയ ഒരാളെ ട്രെഷറര്‍ ആയി വച്ചിരിക്കുന്നത് ചോദ്യം ചെയ്തു ആണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. 25-04 -2018 നു ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഭരണസമിതി എടുത്ത തീരുമാനപ്രകാരം ക്രിമിനല്‍ കേസുകളിലോ സിവില്‍ കേസുകളിലോ ഉള്‍പ്പെട്ടിട്ടുള്ള അംഗങ്ങളെ ഭരണസമിതിയില്‍ ഉള്‍പെടുത്തരുത് എന്ന് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു എന്നും അത് എല്ലാ അംഗങ്ങളെയും അറിയിച്ചിരുന്നു എന്നും, ഇതിനു വിരുദ്ധമായാണ് ശ്രീ കായില്‍ ബാലകൃഷ്ണന്റെ തെരഞ്ഞെടുപ്പ് നടന്നതെന്നും ആണ് ഹര്‍ജിയില്‍ പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്. ഏതെങ്കിലും കാരണത്താല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള വിവരം അറിയാന്‍ വൈകിയാല്‍ അറിയുന്ന മുറക്ക് നടപടി എടുക്കേണ്ട ബാധ്യത ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനു ഉണ്ടെന്നും ഈ വിജ്ഞാപനത്തില്‍ പറയുന്നുണ്ട് എന്നും ഹര്‍ജിക്കാരന്‍ ഈ ഹര്‍ജിയില്‍ അവകാശപ്പെടുന്നുണ്ട്. അതുകൊണ്ടു തന്നെ എതിര്‍കക്ഷിയുടെ നിയമനം റദ്ധാക്കി വോട്ടെടുപ്പില്‍ രണ്ടാമതായി വോട്ടുകള്‍ നേടിയ തന്നെ വിജയി ആയി പ്രഖ്യാപിക്കണമെന്നും ഹര്‍ജിയിലെ മറ്റൊരു പ്രധാന വാദം ആണ്.
മുന്‍കാലങ്ങളില്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ സെക്രട്ടറി ആയും, ട്രെഷറര്‍ ആയും സ്തുത്യര്‍ഹമായ രീതിയില്‍ ഭരണം കാഴ്ചവെച്ച ബിജു സോമന്‍ ആണ് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനെ ഒന്നാം എതിര്‍ കക്ഷിയാക്കിയും കായില്‍ ബാലകൃഷ്ണനെ രണ്ടാം എതിര്‍ കക്ഷിയാക്കിയും ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്ഷം നടന്ന തെരെഞ്ഞെടുപ്പില്‍ കായില്‍ ബാലകൃഷ്ണന്‍ നേടിയതു 721 വോട്ടും ശ്രീ ബിജു നേടിയത് 576 വോട്ടും ആണെന്നിരിക്കെ, രണ്ടാം എതിര്‍കക്ഷിയുടെ നിയമനം റദ്ദാക്കിയാല്‍ തന്നെ വിജയി ആയി പ്രഖ്യാപിക്കാം എന്നും ആണ് ഹര്‍ജിക്കാരന്‍ കോടതിയുടെ മുന്‍പില്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്.
അനേകം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകളും മറ്റും ഉള്‍പ്പെട്ട ഒരു ഭരണസമിതിയുടെ തലപ്പത്തു ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരാളെ നിയമിക്കുന്നത് ചോദ്യംചെയ്യപ്പെടേണ്ടതാണെന്നും, അത് തിരുത്തപ്പെടേണ്ടത് ആണെന്നും,
ഭരണസമിതിയുടെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി നടന്ന തെരഞ്ഞെടുപ്പ് ആയതുകൊണ്ട് തന്നെ ഇത് റദ്ദ് ചെയ്തു തന്നെ വിജയിയായി പ്രഖ്യാപിയ്ക്കണമെന്നും ആണ് ഹര്‍ജിക്കാരന്‍ അബ്ദുള്ള അല്‍ നഖ്ബി അഡ്വക്കേറ്റ്‌സ് ആന്‍ഡ് ലീഗല്‍ കണ്‍സള്‍ട്ടന്‍സിലെ അഡ്വക്കേറ്റ് ഫെമിന്‍ പണിക്കശ്ശേരി മുഖേന ഫയല്‍ ചെയ്ത ഹര്‍ജിയിലെ പ്രധാന വാദം.