ദുല്‍ക്കര്‍ സല്‍മാന് എതിരെ ട്വിറ്റ് ; നാണം കേട്ട് മുംബൈ പോലീസ്

ആളാകുവാന്‍ നടത്തിയ ശ്രമം പാളിപ്പോയ ചമ്മലിലാണ് മുംബൈ പോലീസ്. മലയാളീ തരാം ദുല്‍ക്കര്‍ സല്‍മാന്‍ ട്രാഫിക് നിയമങ്ങള്‍ തെറ്റിച്ചു എന്ന് കാട്ടി അതിനെതിരെ മുംബൈ പോലീസ് പോസ്റ്റ് ചെയ്ത വീഡിയോയാണ് നാണക്കേട് ആയി മാറിയത്.

വണ്ടി ഓടിക്കുമ്പോള്‍ ദുല്‍ക്കര്‍ ഫോണില്‍ മെസേജ് അയച്ചുവെന്നു കാട്ടിയാണ് മുംബൈ പോലീസ് അവരുടെ ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ ഇതിന്
വിശദീകരണവുമായി ദുല്‍ഖര്‍ സല്‍മാന്‍ രംഗത്ത് വന്നതോടെ ഏവര്‍ക്കും മണ്ടത്തരം മനസിലായി. ഷൂട്ടിംഗ് സമയം ട്രക്കിന് മുകളില്‍ കാര്‍ വച്ചു ചിത്രീകരിക്കുന്നതിനിടെയാണ് ഡ്രൈവിംഗ് സീറ്റിലിരുന്ന് താന്‍ മെസേജ് അയച്ചതെന്ന് ദുല്‍ഖര്‍ വിശദീകരിച്ചു. ദുല്‍ഖര്‍ സ്റ്റിയറിംഗില്‍ തൊടാതെ മെസേജ് അയക്കുന്ന ദൃശ്യങ്ങള്‍ ചിത്രത്തിലെ നായികയായ സോനം കപൂറാണ് ട്വീറ്റ് ചെയ്തത്.

ആ വീഡിയോ കണ്ട മുംബൈ പൊലീസ് ഉടനെ ഇത് ട്വീറ്റ് ചെയ്യുകയും റോഡിലെ മറ്റുള്ളവരുടെ ജീവന്‍ അപകടത്തില്‍പ്പെടുത്തുന്ന ഇത്തരം പ്രവര്‍ത്തികള്‍ പാടില്ലെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. തുടര്‍ന്നാണ് ദുല്‍ഖര്‍ വിശദീകരണവുമായി രംഗത്തെത്തിയത്. കാര്യങ്ങളറിയാതെയാണ് മുംബൈ പൊലീസ് പ്രതികരിച്ചതെന്നും ദുല്‍ഖര്‍ ആരോപിച്ചു. എന്തായാലും പോലീസ് ആകെ നാണം കേട്ട അവസ്ഥയിലാണ്. സിനിമ എന്താണ് എന്ന് ഒരു വിവരവും ഇല്ലാതവരാണോ പോലീസില്‍ എന്ന് വിമര്‍ശകര്‍ ചോദ്യം ഉന്നയിച്ചു കഴിഞ്ഞു.