പരാതിക്കാരിയുടെ വാദങ്ങള്‍ക്ക് പുല്ലുവില ; പി കെ ശശിയെ വെള്ള പൂശി സി പി എം റിപ്പോർട്ട്
പാര്‍ട്ടി പ്രവര്‍ത്തകയ്ക്ക് നേരെയുള്ള ലൈംഗികാതിക്രമ പരാതിയില്‍ ഷൊർണൂർ എം എൽ എ പി കെ ശശിയെ വെള്ള പൂശി സി പി എം റിപ്പോർട്ട്. പരാതിക്കാരിയുടെ വാദങ്ങൾ അന്വേഷണ തള്ളിയ കമ്മീഷന്‍ പാർട്ടി ഓഫീസിൽ വച്ച് ശശി അപമര്യാദയായി പെരുമാറിയില്ലെന്ന് നേത്രുത്വത്തിനു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
പികെ ശശിക്കെതിരെ ഡിവൈഎഫ്ഐ വനിതാ നേതാവ് പാര്‍ട്ടിക്ക് പരാതിയിലാണ് പാര്‍ട്ടി അന്വേഷണം നടന്നത്. ഓഗസ്റ്റ് 14നാണ് പെണ്‍കുട്ടി പി.കെ ശശിക്കെതിരെ സംസ്ഥാന സെക്രട്ടറിക്ക് പരാതി നല്‍കുന്നത്. എംഎല്‍എ അപമര്യാദയായി പെരുമാറിയെന്നായിരുന്നു യുവതിയുടെ പരാതി.
ഡിവൈഎഫ്ഐ സമ്മേളനത്തിനിടെ ലൈംഗിക ചുവയോടെ സംസാരിക്കുകയും വഴങ്ങിക്കൊടുക്കാന്‍ ആവശ്യപ്പെട്ടുവെന്നും പരാതിയിലുണ്ട്. എന്നാല്‍ ഇതെല്ലാം തള്ളിക്കൊണ്ടുള്ള റിപ്പോര്‍ട്ട് ആണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ആണ് അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വിട്ടത്.