ഒടിയന്‍ പരാജയമാകാന്‍ കാരണം ദിലീപും മഞ്ജു വാര്യരുമോ ? പ്രമോഷന്റെ പുതിയ നമ്പരുമായി മേനോന്‍
മോഹന്‍ലാല്‍ ആരാധകരും മലയാള സിനിമാ പ്രേക്ഷകരും ഒരു പോലെ കാത്തിരുന്ന ചിത്രമാണ് ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്തു മോഹന്‍ലാല്‍ അഭിനയിച്ചു കഴിഞ്ഞ ദിവസം റിലീസ് ആയ ഒടിയന്‍ എന്ന ചിത്രം. എന്നാല്‍ ആദ്യ പ്രദര്‍ശനം കഴിഞ്ഞ ഉടനെ എല്ലാവരുടെയും പ്രതീക്ഷകളെ ചിത്രം തകര്‍ത്ത് എറിയുകയായിരുന്നു. ആറാം തബുരാനു നരസിംഹത്തില്‍ പിറന്ന മകനാണ് ഒടിയന്‍ എന്നാണു സിനിമ ഇറങ്ങുന്നതിനു മുന്‍പ് സംവിധായകന്‍ പറഞ്ഞത്.
അതുകൊണ്ടുതന്നെ ഒരു മാസ് സിനിമ പ്രതീക്ഷിച്ചാണ് പ്രേക്ഷകര്‍ ടിക്കറ്റ് എടുത്തത്. എന്നാല്‍ ഒരു സാധാരണ സിനിമ മാത്രമാണ് ഒടിയന്‍ എന്ന് കണ്ടവര്‍ എല്ലാം പറയുന്നു. ബഹുബലിയെ വെല്ലുന്ന ഒരു സിനിമയാകും എന്നൊക്കെയാണ് ചിത്രത്തിന്റെ സംവിധായകന്‍ മുന്‍പ് പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നത്. അതുപോലെ ആക്ഷന് ധാരാളം പ്രാധാന്യം ഉള്ള സിനിമയില്‍ ക്ലൈമാക്‌സ് 16 മിനിറ്റ് നീണ്ടു നില്‍ക്കുന്ന സംഘട്ടനം എന്നും അണിയറക്കാര്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഇതൊക്കെ പ്രതീക്ഷിച്ചു അതിരാവിലെ നാലുമണിക്കുള്ള ഷോ കാണുവാന്‍ ഹര്‍ത്താലിനെയും വകവെയ്ക്കാതെ തലേദിവസം തന്നെ തിയറ്ററിനു മുന്‍പില്‍ ക്യൂ നിന്ന ആരാധകരെ പറ്റിക്കുന്നതായിരുന്നു സിനിമ തുടങ്ങിയപ്പോള്‍ സ്‌ക്രീനില്‍ കണ്ടത്. അതുകൊണ്ടുതന്നെ ലാല്‍ ആരാധകരും പ്രേക്ഷകരും ശ്രീ കുമാര്‍ മേനോന്റെ ഫേസ്ബുക്ക് പേജില്‍ പൊങ്കാല ഇടാന്‍ തുടങ്ങി.
അതുംകൂടാതെ സോഷ്യല്‍ മീഡിയയിലും കനത്ത ആക്രമണമാണ് മേനോന് നേരെ ഉയര്‍ന്നിരിക്കുന്നത്. മോശം തിരകഥ, എഡിറ്റിംഗ് കൂടാതെ സംവിധാനത്തിലെ പിഴവ് ഇതൊക്കെയാണ് സിനിമയെ പിന്നോട്ട് വലിക്കുന്ന മുഖ്യ കാരണങ്ങള്‍. അതുകഴിഞ്ഞാല്‍ സംവിധായകന്‍ നല്‍കിയ വാനോളം പ്രതീക്ഷയും പൊങ്കാലയ്ക്ക് കാരണമായി എന്ന് പറയാം.
എന്നാല്‍ ചിത്രത്തിന്റെ തോല്‍വിയുടെയും തനിക്ക് എതിരെയുള്ള ആക്രമണത്തിന്റെയും പിന്നില്‍ ചിലര്‍ക്ക് മഞ്ജു വാര്യരോടുള്ള ശത്രുതയാണെന്ന് സംവിധായകന്‍ ശ്രീകുമാരന്‍ മേനോന്‍ പറയുന്നു. മഞ്ജുവിനെ ഇന്നു കാണുന്ന പദവിയിലേക്ക് മാറ്റിയതോടെയാണ് തനിക്ക് ശത്രുക്കളുണ്ടായതെന്നും ഇത് അതിന്റെ ക്ലൈമാക്‌സാണെന്നും വിഷയത്തില്‍ ശ്രീകുമാര്‍ മേനോന്‍ പറയുന്നു. ദിലീപിന്റെ പേര് പറയാതെയാണ് പ്രസ്താവന എങ്കിലും വിരലുകള്‍ ചൂണ്ടുന്നത് ദിലീപിനെ തന്നെയെന്നു വ്യക്തം.
മാതൃഭൂമി ന്യുസിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീകുമാര്‍ മനോന്‍ മേനോന്‍ തന്റെ നിലപാടുമായി രംഗത്തെത്തിയത്. അതുപോലെ ഇപ്പോള്‍ തുടരുന്ന വിവാദങ്ങള്‍ക്ക് മഞ്ജു വാര്യര്‍ മറുപടി പറയണം എന്നും മേനോന്‍ ആവശ്യപ്പെടുന്നു. വിവാദങ്ങളോട് അഭിപ്രായം പറയാന്‍ മഞ്ജു വാര്യര്‍ ബാധ്യസ്ഥയാണ്. കാരണം ഇങ്ങനെയുള്ള പേഴ്‌സണല്‍ അറ്റാക്കിന് അവര്‍ കൂടി കാരണമാണ്.
അവരുടെ ബ്രാന്‍ഡിങ്ങിനും വളര്‍ച്ചയ്ക്കും പ്രൊഫഷണലായി കൂടെ നിന്നൊരാളാണ് ഞാന്‍. അവര്‍ ഇപ്പോള്‍ കാണുന്ന ബ്രാന്‍ഡഡ് മഞ്ജു വാര്യര്‍ എന്ന പരിവര്‍ത്തനം നടത്തിയത് എന്നില്‍ കൂടെയാണ്. മഞ്ജു വാര്യരെ ഞാന്‍ എന്ന് സഹായിക്കാന്‍ തുടങ്ങിയോ അന്ന് മുതലാണ് ഇതൊക്കെ രൂക്ഷമായതെന്ന് എല്ലാവര്‍ക്കും അറിയാവുന്ന വിഷയമാണ്. അതു കൊണ്ട് ഇക്കാര്യത്തില്‍ മഞ്ജു പ്രതികരിക്കുമെന്നാണ് എന്റെ വിശ്വാസം. ശ്രീകുമാര്‍ മേനോന്‍ പറയുന്നു.
വലിയ രീതിയിലുള്ള സംഘടിതമായ ആക്രമണമാണിത്. മഞ്ജുവിന്റെ രണ്ടാം വരവിന് അവസരമൊരുക്കിയതിന്റെ ഫലം. അതുപോലെ മോഹന്‍ലാല്‍ ഫാന്‍സുകാര്‍ എന്ന പേരില്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെയും അദ്ദേഹം രൂക്ഷമായി വിമര്‍ശനം നടത്തുന്നുണ്ട്. അതേസമയം മോശം അഭിപ്രായമാണ് ലഭിക്കുന്നത് എങ്കിലും മിക്ക ഇടങ്ങളിലും ചിത്രത്തിന് സാമാന്യം നല്ല തിരക്കുണ്ട്.
സാമ്പത്തികമായി വിജയം കൈവരിച്ചാലും ഒരു സിനിമ എന്ന നിലയില്‍ ഒടിയന്‍ പരാജയം തന്നെയാണ്. അതിന്റെ പൂര്‍ണ്ണ ഉത്തരാവാദിത്വം സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ തലയിലും. എന്നാല്‍ അപ്പോഴും താനല്ല കാരണം മറ്റുള്ളവര്‍ ആണെന്ന് സ്ഥാപിക്കുവാന്‍ ഉള്ളതെല്ലാം മഞ്ജു വാര്യരുടെ കുടുംബജീവിത്തില്‍ കൊണ്ടിട്ട ശേഷം കൈകഴുകുവാനാണ് സംവിധായകന്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.
ശ്രീകുമാര്‍ മേനോന്‍ ദിലീപ് അറിയാകഥകളെ പറ്റി മലയാളീ വിഷന്‍ കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത ലേഖനം വായിക്കാന്‍ താഴെ ക്ലിക്ക് ചെയ്യുക…
ദിലീപ് പുറത്തായാലും അകത്തായാലും 1000 കോടിയില്‍ മഹാഭാരതം പുറത്തുവരില്ല; ഗൂഢാലോചന ഇങ്ങനെ…