സീ ചാനലിലെ വാര്‍ത്താ അവതാരക ഫ്ലാറ്റില്‍ നിന്നും വീണുമരിച്ചു
വാര്‍ത്താ ചാനല്‍ ആയ സീ ന്യൂസിലെ അവതാരക ഫ്‌ളാറ്റില്‍ നിന്ന് വീണു മരിച്ചു. സീ രാജസ്ഥാന്‍ ചാനലിലെ വാര്‍ത്താ അവതാരകയായ രാധിക കൗശിക് ആണ് ഫ്ലാറ്റില്‍ നാലാം നിലയില്‍ നിന്നും വീണു മരിച്ചത്. മദ്യലഹരിയില്‍ താഴേക്ക് വീഴുകയായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന സൂചന .
പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്. സഹപ്രവര്‍ത്തകനൊപ്പമാണ് രാധിക ഫ്‌ളാറ്റിലുണ്ടായിരുന്നത്. അപകടസമയത്ത് ഇരുവരും മദ്യപിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. ഫ്‌ളാറ്റില്‍ നിന്ന് മദ്യകുപ്പികളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവദിവസം ഫ്‌ളാറ്റില്‍ പാര്‍ട്ടി നടന്നിരുന്നതായും പോലീസ് പറയുന്നു.
അപകടം നടക്കുന്ന സമയത്ത് ഭക്ഷണം കഴിക്കാന്‍ താന്‍ വീട്ടിനുള്ളിലേക്ക പോയെന്നാണ് സഹപ്രവര്‍ത്തകന്‍ പറയുന്നത്. രാധിക അബദ്ധത്തില്‍ കാല്‍വഴുതി താഴേക്ക് വീണതാണെന്നും ഇയാള്‍ പറയുന്നു. കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്കായി ഇവര്‍ പോലീസ് കസ്റ്റഡിയിലാണ്. ബാല്‍ക്കണിയുടെ കൈവരിക്ക് ഉയരം കുറവാണ്. അതേസമയം ദുരൂഹമരണത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.