മദ്യനിര്‍മാണ ശാലയില്‍ പൊട്ടിത്തെറി ; കര്‍ണാടകയില്‍ മൂന്ന് മരണം
നോര്‍ത്ത് കര്‍ണാടകയിലെ ബാഗല്‍ക്കോട്ടിലെ മദ്യനിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മൂന്ന് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്. ഞായറാഴ്ച ഉച്ചയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. നിറാനി ഷുഗര്‍സ് എന്ന സ്ഥാപനത്തിലാണ് പൊട്ടിത്തെറിയുണ്ടായത്.
മുന്‍ കര്‍ണാടക മന്ത്രിയായ മുരുകേശ് നീറാനിയുടെ ഉടമസ്ഥതയിലുളളതാണ് ഈ മദ്യനിര്‍മാണ ശാല. ജീവനക്കാരുടെ മരണത്തില്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ അനുശോചനം രേഖപ്പെടുത്തി. അതേസമയം പൊട്ടിത്തെറിയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.