കെട്ടിടത്തിന് മുകളില്‍ നിന്ന് ‘നോട്ടുമഴ’ നടത്തിയ യുവാവ് അറസ്റ്റില്‍

സാധാരണക്കാരെ സഹായിക്കാന്‍ എന്ന പേരില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് നോട്ടുകളുടെ വര്‍ഷം. പറന്നെത്തിയ നോട്ടുകള്‍ വാരിക്കൂട്ടാന്‍ ആളുകള്‍ തിക്കിത്തിരക്കി. എല്ലാത്തിനൊടുവില്‍ കാശ് വിതറിയ ആളിനെ പോലീസും പിടിച്ചു.

ഹോങ്കോങ്ങിലാണ് സംഭവം. 24 കാരനായ വോങ് ചിങ് കിറ്റ് ആണ് നോട്ടുവര്‍ഷം നടത്തിയത്. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കിയാല്‍ ഏകദേശം 18 ലക്ഷത്തോളം രൂപയുടെ കറന്‍സി നോട്ടുകളാണ് ഇയാള്‍ താഴേക്ക് വര്‍ഷിച്ചത്. പോലീസ് അറസ്റ്റ് ചെയ്യാനെത്തിയതും കൂട്ടിക്കൊണ്ടുപോകുന്നതുമെല്ലാം ഇയാള്‍ ഫെയ്‌സ്ബുക്കിലൂടെ ലൈവ് ചെയ്യുകയും ചെയ്തു.

പണക്കാരെ തട്ടിച്ച് പാവങ്ങളെ സഹായിക്കായിരുന്നു തന്റെ ഉദ്ദേശ്യമെന്നും ഇയാള്‍ അവകാശപ്പെട്ടു. എന്നാല്‍ കക്ഷി അത്ര സത്യസന്ധനൊന്നുമല്ലെന്നും പബ്ലിസിറ്റ് സ്റ്റണ്ടിനു വേണ്ടിയുള്ള ശ്രമമായിരുന്നു എന്നുമാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബിറ്റ്‌കോയിന്‍ ഇടപാടിലൂടെയാണ് വോങ് കോടീശ്വരനായത്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം ഷാം ഷുയി പോ നഗരത്തിലേക്ക് ലംബോര്‍ഗിനി കാറിലാണ് കാശ് അടുക്കിവച്ച്‌ ഇയാള്‍ എത്തിയത്.