അവസരവാദ രാഷട്രീയത്തിന്റെ ജീവിച്ചിരിക്കുന്ന പ്രതീകമാണ് വെള്ളാപ്പള്ളി : വി എം സുധീരന്‍
അവസരവാദ രാഷട്രീയത്തിന്റെ ജീവിച്ചിരിക്കുന്ന പ്രതീകമാണ് വെള്ളാപ്പള്ളി നടേശന്‍ എന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. ബിജെപി ശക്തിപ്പെട്ടാലും വേണ്ടില്ല കോണ്‍ഗ്രസ് തകരണമെന്നാണ് സിപിഎം കരുതുന്നത്. ജനസംഘവുമായി കൂട്ടുപിടിച്ചാണ് പിണറായി കൂത്തുപറമ്പില്‍ വിജയിച്ചതെന്നും വി എം സുധീരന്‍ ആരോപിച്ചു.
ഇഷ്ടമില്ലാത്തവരെ കമ്മ്യൂണിസ്റ്റാക്കുന്ന പഴയ ജന്മിമാരുടെ ശൈലിയില്‍ ഇഷ്ടമില്ലാത്തവരെ ആര്‍എസ്എസ് ആക്കുകയാണ് പുതിയ കമ്മ്യൂണിസ്റ്റുകാര്‍ ചെയ്യുന്നതെന്നും വി എം സുധീരന്‍ ആരോപിച്ചു.
വനിതാ മതില്‍ കേരളത്തെ വര്‍ഗീയമായി വിഭജിക്കുന്നതാണ്. മതേതര കേരളത്തെ നശിപ്പിക്കുന്ന മതിലാണിത്. സുഗതനെ പോലെയൊരാളെ സംഘാടകനാക്കുക വഴി പിണറായി ഗുരുനിന്ദ നടത്തിയെന്നും സുധീരന്‍ പറഞ്ഞു.
വെള്ളാപ്പള്ളിയെ മഹത്വവത്കരിക്കുന്നത് പിണറായിയുടേയും കോടിയേരിയുടെയും അവസരവാദമാണ്. അന്ധമായ കോണ്‍ഗ്രസ് വിരോധമാണ് സി.പി.എമ്മിനെയും ബി.ജെ.പിയെയും നിയക്കുന്നത്. സുപ്രീം കോടതിയുടെ എല്ലാ വിധികളും ശരിയല്ലെന്നും സുപ്രിം കോടതിക്കും തെറ്റ് പറ്റാമെന്നും വി.എം.സുധീരന്‍ പറഞ്ഞു.
ജനാധിപത്യ മുന്നണിയെ നയിക്കാന്‍ പ്രാപ്തനാണെന്ന് രാഹുല്‍ ഗാന്ധി തെളിയിച്ചു. എന്നാല്‍ താന്‍ ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനില്ലെന്നും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും വി എം സുധീരന്‍ പറഞ്ഞു. 25 വര്‍ഷമായി തുടരുന്ന പാര്‍ലമെന്ററി ജീവിതത്തില്‍ സന്തോഷമുണ്ടെന്നു പറഞ്ഞ സുധീരന്‍ തെരഞ്ഞെടുപ്പില്‍ നിന്ന് മറ്റുള്ളവര്‍ മാറിനില്‍കണമെന്ന് ഞാന്‍ പറയില്ല. അത് അവരുടെ ഔചിത്യമാണെന്നും കൂട്ടിച്ചേര്‍ത്തു.