ഹനുമാന്‍ മുസ്ലിം ആണെന്ന് യുപി ബിജെപി നേതാവ്
ഏതാനും ദിവസങ്ങള്‍ മുന്‍പാണ് ഹനുമാന്‍ ദളിതനാണ് എന്ന് യുപി മുഖ്യന്‍ യോഗി ആദിത്യനാഥ് പ്രസ്താവന നടത്തിയത്. ഇതാ ഇന്ന് മറ്റൊരു ബിജെപി നേതാവ് പുതിയ സിദ്ധാന്തവുമായി എത്തിക്കഴിഞ്ഞു. ഹനുമാന്‍ മുസ്ലിം ആണെന്നാണ് ഇദ്ദേഹത്തിന്റെ കണ്ടുപിടിത്തം. അതിനെ സാധൂകരിക്കാന്‍ വിചിത്രമായ കാരണങ്ങളും യുപിയിലെ ഒരു കൗണ്‍സിലര്‍ കൂടിയായ ആയ ബുക്കല്‍ നവാബ് എന്ന ഈ ബിജെപി നേതാവ് നിരത്തുന്നുണ്ട്.
‘ഹനുമാന്‍ എല്ലാ മതവിശ്വാസികള്‍ക്കും എല്ലാ സമൂഹങ്ങള്‍ക്കും പ്രിയപ്പെട്ടതാണ്, ജാതിമത ഭേദമന്യേ ഈ ലോകത്തിന്റെ സ്വന്തമാണ്. എന്നാലും എന്റെ ധാരണയില്‍ ഹനുമാന്‍ ഒരു മുസ്ലിം ആണ്. അങ്ങിനെ പറയാന്‍ കാരണം ഹനുമാന്‍ എന്ന പേരുമായി വളരെ സാമ്യമുള്ള ഒരുപാട് നാമങ്ങള്‍ ഇസ്ലാമിലുണ്ട്. ഉദാഹരണത്തിന് റഹ്മാന്‍, റംസാന്‍, സുല്‍ത്താന്‍, സുലൈമാന്‍, ഇമ്രാന്‍ എന്നിങ്ങനെ ഒരുപാട്…’ ഇതാദ്യമല്ല ഈ രാഷ്ട്രീയ നേതാവ് ഇതുപോലെ വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്നത്. അയോദ്ധ്യയില്‍ രാമക്ഷേത്രം പണിയുന്നവര്‍ക്ക് താന്‍ 15 കോടി രൂപ നല്‍കുമെന്ന് മുന്‍പ് പറഞ്ഞിരുന്നു.
രാജസ്ഥാന്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടയില്‍ ആല്‍വാറില്‍ നടത്തിയ പ്രസംഗത്തിലാണ് യോഗി ആദിത്യനാഥ് ഹനുമാന്‍ മലമുകളില്‍ വസിച്ചിരുന്ന അധഃസ്ഥിതനായ ഒരു ദളിതനായിരുന്നു എന്ന് പറഞ്ഞത്. ഇത് ദളിത് വോട്ട് ബാങ്ക് ലക്ഷ്യം വച്ചാണ് പറഞ്ഞത്. പ്രതിപക്ഷ കക്ഷികള്‍ മാത്രമല്ല ബിജെപിക്കുള്ളില്‍ നിന്ന് തന്നെ ഇതിനെതിരെ പ്രതിഷേധ സ്വരങ്ങള്‍ക് ഉയര്‍ന്നു, അതോടെ തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന് യോഗി പ്രതികരിച്ചു. ഇതിനിടെയാണ് ബിജെപി നേതാവും ഇസ്ലാം മതവിശ്വാസിയും കൂടിയായ നവാബ്, ശ്രീരാമ ദാസനായ ത്രേതായുഗത്തില്‍ ജീവിച്ച, ചിരഞ്ജീവിയായ ഹനുമാനെ ഇസ്ലാം ആക്കിയത്.