യൂറോപ്പില്‍ മഞ്ഞില്‍ വിരിഞ്ഞ ക്രിസ്മസ് രാത്രിയോ?

കൈപ്പുഴ ജോണ്‍ മാത്യു

ബര്‍ലിന്‍: ക്രിസ്മസ് രാത്രിക്ക് ഇനി ഏതാനും നാള്‍ കൂടി. യൂറോപ്യന്‍ ജനത കാത്തിരിക്കുന്നു, മഞ്ഞില്‍ വിരിഞ്ഞ ക്രിസ്മസ് രാത്രിക്ക് വേണ്ടി. കാലാവസ്ഥ നിരീക്ഷകര്‍ ഇതുമായി ബന്ധപ്പെട്ട കണക്കുകൂട്ടലുകളിലാണ്. എണ്‍പത് ശതമാനം മഞ്ഞില്‍ വിരിഞ്ഞ ക്രിസ്മസ് രാത്രി ഉണ്ടാകുമന്ന് ജര്‍മന്‍ കാലാവസ്ഥ നിരീക്ഷകന്‍ ഡൊമിനിക് യുംഗ് പറയുന്നു.

ജര്‍മനി ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ താപനില മൈനസിലേക്ക് കൂപ്പ് കുത്തിയിരിക്കുകയാണ്. ക്രിസ്മസ് ചന്തകള്‍ ആരവമായി പൊടിപൊടിക്കുകയാണ്. മഞ്ഞില്ലാത്ത എന്ത് ക്രിസ്മസ് എന്ന് പഴമക്കാര്‍ ചോദിക്കും? ഒരു മിനി വിന്റര്‍ പടിവാതില്‍ക്കല്‍ തന്നെ. ഈ വര്‍ഷം ക്രിസ്മസ് രാത്രി കുറെ തണുപ്പുള്ള രാത്രി തന്നെയെന്ന് കാലാവസ്ഥ നിരീക്ഷകര്‍ ഉറപ്പിച്ചു പറയുന്നു.