വിയന്ന സിറ്റിയില്‍ വെടിവയ്പ്പ്: ഒരാള്‍ കൊല്ലപ്പെട്ടു; മറ്റൊരാള്‍ക്ക് ഗുരുതര പരിക്ക്
വിയന്ന: ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്ന നഗരത്തിലെ ഒന്നാമത്തെ ജില്ലയിലെ ല്യൂഗെക്കില്‍ നടന്ന വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്ക് അതീവ ഗുരുതരമായി പരിക്കേറ്റു.
സ്ഥലത്തെ പ്രശസ്തമായ ടൂറിസ്റ്റ് റെസ്റ്റോറന്റിലാണ് വെടിവയ്പ്പ് നടന്നത്. വിയന്നയിലെ സെന്റ് സ്റ്റീഫന്‍ കത്തീഡ്രലില്‍ നിന്നും ഏതാണ്ട് നൂറ് മീറ്ററോളം അകലെയാണ് സംഭവം നടന്ന സ്ഥലം.
സംഭവത്തിന്റെ പിന്നിലാരെണെന്നും അവരുടെ ഉദ്ദേശ്യങ്ങള്‍ എന്താണെന്നും വ്യക്തമായിട്ടില്ല. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റു ചെയ്തതായി പ്രാദേശിക പൊലീസ് അറിയിച്ചു. മാഫിയ ഇടപെടലുകളാണ് അക്രമത്തില്‍ കലാശിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.