നാളെ രാജ്യവ്യാപകമായി ബാങ്ക് പണിമുടക്ക്
ഡിസംബര്‍ 26 ന് രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാര്‍ പണിമുടക്കും. രാജ്യത്തെ പൊതുമേഖല ബാങ്കുകളുടെ ലയനനീക്കത്തില്‍ പ്രതിഷേധിചാണ് പണിമുടക്ക്.
വിജയ ബാങ്കും ദേന ബാങ്കും ബാങ്ക് ഓഫ് ബറോഡയില്‍ ലയിപ്പിക്കാനുളള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. ബാങ്കുകളുടെ ലയനനീക്കം ബാങ്ക് ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ഒരേപോലെ ദേഷകരമാണെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് അഭിപ്രായപ്പെട്ടു.
ലയനനീക്കം യഥാര്‍ഥ പ്രശ്നമായ കിട്ടാക്കടത്തില്‍ നിന്ന് ശ്രദ്ധ വഴിതിരിച്ചുവിടാനുളള ശ്രമമാണെന്നും ബാങ്ക് യൂണിയനുകള്‍ ആരോപിക്കുന്നു.