ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈന്‍ അംഗങ്ങള്‍ ക്രിസ്തുമസ്സ് ആഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു

ക്രിസ്തുമസ്സ് കേക്ക് മുറിച്ചു കൊണ്ട് ആരംഭിച്ച ആഘോഷത്തില്‍ ഇന്തൃന്‍ സ്‌കൂള്‍ മുന്‍ ചെയര്‍മാന്‍ എബ്രഹാം ജോണ്‍ ക്രിസ്മസ്സ് സന്ദേശം നല്‍കുകയും. ജഗത് കൃഷ്ണകുമാര്‍, റീനാരാജീവ് എന്നിവര്‍ ആശംസകളര്‍പ്പിക്കുകയും ചെയ്തു. രക്ഷാധികാരി മോനി ഒടികണ്ടത്തില്‍ സ്വാഗതം പറഞ്ഞു. ചെയര്‍മാന്‍ എഫ്.എം. ഫൈസല്‍ അദ്ധൃക്ഷത വഹിച്ചു.

തൃാഗത്തിന്റേയും സമര്‍പ്പതത്തിന്റേയും പ്രതിരൂപമായ ദൈവപുത്രന്റെ തിരുപ്പിറവി ദിനം പോലുള്ള ദിവസങ്ങള്‍ ആഘോഷിക്കുന്നതിലൂടെ സ്‌നേഹവും സാഹോദരൃവും പന്‍കു വെക്കാനുള്ള കൂടിച്ചേരലും അവസരങ്ങളുമുണ്ടാകുന്നത് വിലയേറിയ കാരൃമാണെന്ന് എബ്രഹാം ജോണ്‍ തന്റെ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. തുടര്‍ന്ന് കരോള്‍ ഗാനങ്ങളും, കലാ പരിപാടികളും നടന്നു. ഷില്‍സ റിലീഷ്, സുമിത സതീഷ്, ഷാഹിന ഫൈസല്‍ എന്നിവര്‍ കലാപരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഷൈജു കന്‍പത്ത് മണികുട്ടന്‍, ബിസ്മിയരാജ്, രാജ് ഉണ്ണികൃഷ്ണന്‍, നിഷ രാജീവ്, സതീഷ്, ജെ.രാജീവന്‍. മിനി പണിക്കര്‍, ഷീന ഷൈജു, സുജ മോനി, ശോഭ നായര്‍ എന്നിവര്‍ നിയന്ത്രിച്ചു. ജേൃാതിഷ് പണിക്കര്‍ നന്ദി പറഞ്ഞു.