ക്രിസ്തുമസ് ഒരുമിച്ച് ആഘോഷിച്ച് മമ്മൂട്ടിയും പ്രണവ് മോഹന്‍ലാലും (വീഡിയോ)

ഇത്തവണത്തെ ക്രിസ്തുമസ് മമ്മൂട്ടി കേക്ക് മുറിച്ച് ആഘോഷിച്ചത് പ്രണവ് മോഹന്‍ലാലിനോപ്പം. പ്രണവിന് സ്‌നേഹത്തോടെ കേക്ക് വായില്‍ വെച്ച് കൊടുക്കുന്ന മമ്മൂട്ടിയുടെ വീഡിയോ ഇപ്പോള്‍ വൈറലാണ്. ”ബാക്കിയുള്ള എല്ലാവരും എന്റെ കൈയില്‍ നിന്ന് കേക്ക് പ്രതീക്ഷിക്കണ്ട” എന്ന തമാശയില്‍ പറഞ്ഞു കൊണ്ടാണ് മമ്മൂട്ടി പ്രണവിനു കേക്ക് മുറിച്ച് നല്‍കുന്നത്.

മമ്മൂട്ടി വൈ.എസ്.ആറായി എത്തുന്ന യാത്ര എന്ന തെലുങ്ക് ചിത്രത്തിന്റെ മലയാളം ഡബ്ബിങ്ങിനായി വിസമയാക്‌സിലേക്ക് എത്തിയതായിരുന്നു മമ്മൂട്ടി. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഡബ്ബിങ്ങുമായി ബന്ധപ്പെട്ട് പ്രണവും ആ സമയം സ്റ്റുഡിയോയില്‍ ഉണ്ടായിരുന്നു. ഇരുവരും ഒരുമിച്ചതോടെ ഈ വര്‍ഷത്തെ ക്രിസ്മസ് കേക്ക് മുറിച്ച് ആഘോഷിക്കുകയായിരുന്നു.