ക്രിസ്മസിനോട് അനുബന്ധിച്ച് വിയന്നയിലെ പള്ളിയിലും മലയാളികളുടെ വീടുകളിലും കവര്‍ച്ച: നിരവധി പേര്‍ക്ക് പരിക്ക്
വിയന്ന: ഫ്‌ലോറിസ്ഡോര്‍ഫ് ജില്ലയിലെ സ്റ്റെബേര്‍ഴ്‌സ്‌ഡോര്‍ഫ് ഇടവക ദേവാലയത്തിനടുത്തുള്ള മരിയ ഇമ്മാക്കുളേറ്റിലെ കത്തോലിക്കാ ആശ്രമത്തില്‍ ആയുധധാരികളായ കവര്‍ച്ച സംഘം നടത്തിയ ആക്രമണത്തില്‍ നിരവധി സന്യാസികള്‍ക്ക് പരിക്കേറ്റു.
സന്യാസികള്‍ താമസിക്കുന്ന സ്ഥലത്ത് അതിക്രമിച്ചു കയറിയ സംഘം ഭീകരത സൃഷ്ടിച്ച് കവര്‍ച്ച നടത്തുകയായിരുന്നു. ആറാമത്തില്‍ ഉണ്ടായിരുന്ന 21ല്‍ അധികം പേരില്‍ അഞ്ചിലധികം പേര്‍ക്ക് അക്രമത്തില്‍ സാരമായി പരിക്കേറ്റു. സന്യാസിയുടെ മുറിയില്‍ കയറിയ സംഘം പലരെയും മര്‍ദ്ദിച്ചശേഷം ചിലരെ കസേരയിലും തൂണുകളിലും കെട്ടിയിട്ടു.
ഇതിനിടയില്‍ ക്രിസ്മസ് ദിനത്തില്‍ 21-മതത്തെ ജില്ലയിലുള്ള മലയാളിയുടെ വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണവറും പണവുമുള്‍പ്പെടെ, വാച്ചുകളും ഉള്‍പ്പെടെ 15000 യൂറോയുടെ സാധനങ്ങള്‍ കവര്‍ന്നു. പിറവിതിരുകര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ പോയ സമയമാണ് കവര്‍ച്ച.
വിയന്നയിലെ മറ്റു പല സ്ഥലങ്ങളിലും ഈ ദിവസങ്ങളില്‍ കവര്‍ച്ച നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അതേമയം കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ അഞ്ചു മലയാളി വീടുകളിലെങ്കിലും കവര്‍ച്ച നടന്നിട്ടുണ്ട്. പള്ളികളും, വീടുകളും ക്രേന്ദ്രികരിച്ചു കവര്‍ച്ച നടക്കുന്നതിനാല്‍ ജനങ്ങളോട് ജാഗരൂകരായിരിക്കാന്‍ വിയന്ന പോലീസ് അഭ്യര്‍ത്ഥിച്ചു.