പുതുവര്‍ഷ ഓഫര്‍ ; 101 രൂപയ്ക്ക് ഫോണ്‍ വില്‍പനയുമായി വിവോ

പതിനായിരം രൂപക്ക് മുകളിലുള്ള സ്മാര്‍ട്ഫോണുകള്‍ വെറും 101രൂപ നല്‍കി സ്വന്തമാക്കാമെന്ന ഓഫറുമായി സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ വിവോ രംഗത്ത്. ബാക്കി തുക ആറ് നിശ്ചിത തവണകളായി നല്‍കാനുള്ള ഇഎംഐ സൗകര്യമാണ് വിവോ ഒരുക്കുന്നത്. രാജ്യത്തുടനീളമുള്ള വിവോയുടെ പാര്‍ട്ണര്‍ സ്റ്റോറുകള്‍ വഴി ഡിസംബര്‍ 31 വരെയാകും ആനുകൂല്യങ്ങള്‍ ലഭ്യമാകും.

പാന്‍കാര്‍ഡ്, വോട്ടര്‍ ഐഡി, ആധാര്‍ കാര്‍ഡ് തുടങ്ങിയ തിരിച്ചറിയല്‍ രേഖകളുമായി അംഗീകൃത വിവോ സ്റ്റോറുകളില്‍ എത്തുന്ന ഉപഭോക്താക്കള്‍ക്ക് വിവോയുടെ ഏറ്റവും പുതിയ മോഡലുകള്‍ ആയ നെക്സ്, വി11, വി11പ്രോ, വൈ95, വൈ83 പ്രോ, വൈ81-4ജി തുടങ്ങിയ ഫോണുകള്‍ വെറും 101രൂപ നല്‍കി സ്വന്തമാക്കാം.

ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്‌സി, എച്ച്ഡിബി, ക്യാപിറ്റല്‍ ഫസ്റ്റ് തുടങ്ങിയ ഫിനാന്‍സ് സൗകര്യങ്ങളും വിവോ ഒരുക്കിയിട്ടുണ്ട്. ആനുകൂല്യങ്ങള്‍ നിബന്ധനകള്‍ക്ക് വിധേയമായിരിക്കും.