ഐ.എന്‍.എല്‍. ഇടതു മുന്നണി പ്രവേശനം; മതേതര ചേരി ശക്തിപ്പെടുത്തും: ഐ.എം.സി.സി
അബുദാബി: ഇന്ത്യന്‍ നാഷ ണല്‍ ലീഗ് (ഐ. എന്‍. എല്‍.) ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ ഇടതു മുന്നണി പ്രവേശനത്തോടെ മുന്‍ കാലങ്ങളില്‍ നിന്നും വിഭിന്നമായി ഇടതു മതേതര ചേരി കൂടുതല്‍ ശക്തിപ്പെടും എന്ന് ഇന്ത്യന്‍ മുസ്ലിം കല്‍ചറല്‍ സെന്റര്‍ (ഐ. എം. സി. സി.) യു. എ. ഇ. കമ്മിറ്റി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. 25 വര്‍ഷ ക്കാലം മുന്‍പ് ഐ. എന്‍. എല്‍. രൂപീകരിക്കുമ്പോള്‍ ഉള്ള പ്രഖ്യാപിത നിലപാടിനുള്ള അംഗീകാരം കൂടിയാണ് മുന്നണി പ്രവേശനം. മത ന്യൂനപക്ഷങ്ങള്‍ക്കും ദളിതുകള്‍ക്കും ഇടതു മുന്നണിയോടുള്ള വിശ്വാസം കൂടുതല്‍ വര്‍ദ്ധിപ്പിക്കും എന്നും ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ശക്തി പകരും എന്നും ഐ. എം. സി. സി. നേതൃത്വം അറിയിച്ചു. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചു 25 വര്‍ഷക്കാലം പാര്‍ട്ടിയെ നയിച്ച മുഴുവന്‍ നേതാക്കള്‍ക്കും അച്ചടക്കത്തോടെയും അതിലേറെ ക്ഷമയോടെയും പാര്‍ട്ടിയോടൊപ്പം ഉറച്ചു നിന്ന ഐ. എന്‍. എല്‍. പ്രവര്‍ത്തകര്‍ക്കും ഏറെ ആഹ്ലാദിക്കുവാനുള്ള അവസരമാണ് കൈവന്നത് എന്നും ഈ സന്തോഷത്തില്‍ ഐ. എം. സി. സി. യും പങ്കു ചേരുന്നു എന്നും ഭാരവാഹികളായ കുഞ്ഞാവുട്ടി ഖാദര്‍, ഖാന്‍ പാറയില്‍,ഗഫൂര്‍ ഹാജി, എന്‍. എം. അബ്ദുല്ല, നബീല്‍ അഹമ്മദ്, അഷ്റഫ് വലിയ വളപ്പില്‍, റഷീദ് താനൂര്‍, താഹിറലി പുറപ്പാട്, ഫാറൂഖ് മൊയ്തീന്‍, റിയാസ് തിരുവനന്തപുരം, എ. ആര്‍. സാലി തുടങ്ങിയവര്‍ അറിയിച്ചു.
https://www.facebook.com/ashrafv75/videos/2532969030076464/
വാര്‍ത്ത: അഷ്റഫ് വലിയവളപ്പില്‍, അബുദാബി