നികുതി കുടിശിക ; നടന്‍ മഹേഷ് ബാബുവിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു
നികുതി കുടിശിക വരുത്തിയതിനു തെലുങ്ക് നടന്‍ മഹേഷ് ബാബുവിന്റെ ബാങ്ക് അക്കൗണ്ടുകള്‍ ജി.എസ്.ടി വകുപ്പ് മരവിപ്പിച്ചു. നികുതി കൃത്യമായി അടയ്ക്കാത്തതിനെ തുടര്‍ന്നാണ് നടനെതിരേ വകുപ്പ് നടപടി എടുത്തത്.
2007-2008 സാമ്പത്തിക വര്‍ഷത്തില്‍ മഹേഷ് ബാബു നികുതി കുടിശ്ശിക വരുത്തി എന്നതാണ് കണ്ടെത്തല്‍. 18.5 ലക്ഷം രൂപയാണ് മഹേഷ് ബാബു അടയ്ക്കാന്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് പലിശ ചേര്‍ത്ത് 73.5 ലക്ഷം രൂപയായി. ആക്‌സിസ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്കുകളിലെ അക്കൗണ്ടുകളാണ് മരവിപ്പിച്ചിരിക്കുന്നത്.
ആക്‌സിസ് ബാങ്കില്‍ നിന്ന് 42 ലക്ഷം രൂപയും ഐ.സി.ഐ.സി.ഐ ബാങ്കില്‍ നിന്ന് ബാക്കിയുള്ള തുകയും ഈടാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നികുതി കുടിശ്ശിക തീര്‍ക്കാതെ മഹേഷ് ബാബുവിന് അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ സാധിക്കുകയില്ല.
തെലുങ്കില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്മാരില്‍ മുന്‍ നിരയിലാണ് മഹേഷ്.